Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ്റിങ്ങൽ കവർച്ചാ കൊലപാതക ശ്രമം: പ്രതിക്ക് 9 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് അസി.സെഷൻസ് കോടതി

ആറ്റിങ്ങൽ കവർച്ചാ കൊലപാതക ശ്രമം: പ്രതിക്ക് 9 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് അസി.സെഷൻസ് കോടതി

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ആറ്റിങ്ങലിൽ കവർച്ചാ ശ്രമം പ്രതിരോധിച്ച വീട്ടമ്മയെയും ഭർതൃ മാതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 9 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ അസി: സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ ആറ്റിങ്ങൽ അവനവൻചേരി കയ്‌പ്പട്ട് മുക്ക് വലിയ വിള തേമ്പ്രവിള വീട്ടിൽ അനി എന്ന കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം 20 മാസത്തെ അധിക തടവനുഭവിക്കണം. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും മുൻ കാല ക്രൈം റെക്കോർഡുകളും പരിഗണിക്കുമ്പോൾ പ്രതി ശിക്ഷായിളവിനർഹനല്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പിഴത്തുക കൃത്യത്തിൽ പരിക്കേറ്റ രണ്ടു പേർക്കും തുല്യമായി നൽകണം.കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതി ഫണ്ടിൽ നിന്നും നഷ്ടപരിഹാരം നൽകാനും ലീഗൽ സർവ്വീസസ് അഥോറിറ്റിക്ക് അസി. സെഷൻസ് ജഡ്ജി പ്രസുൻ മോഹൻ വിധിന്യായത്തിൽ നിർദ്ദേശിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 394 ( ദേഹോപദ്രവം ചെയ്തുള്ള കവർച്ച ) , 307 ( വധ ശ്രമം) എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി സംശയാതീതമായി തെളിഞ്ഞെന്ന് കണ്ടെത്തിയാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. കവർച്ചക്ക് 5 വർഷവും വധശ്രമത്തിന് 9 വർഷവുമാണ് ശിക്ഷ വിധിച്ചതെങ്കിലും ശിഷഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പരാമവർശിച്ചതിനാൽ കൂടിയ കാലാവധിയായ 9 വർഷം തടവനുഭവിക്കണം.

ആറ്റിങ്ങൽ കൈപ്പറ്റുമുക്കിൽ പ്രസാദം ഹൗസിൽ പ്രസാദിന്റെ ഭാര്യ സുനിതയേയും മാതാവ് സുകുമാരി അമ്മയേയുമാണ് പ്രതി കവർച്ചക്കിടെ മാരകമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.2008 ഓഗസ്റ്റ് 30 ന് രാത്രി 9.30നാണ് സംഭവം നടന്നത്. വീട്ടിന്റെ പുറകുവശത്ത് സുനിത പാത്രം കഴുകിക്കൊണ്ടിരിക്കെ പ്രതി വീട്ടുവളപ്പിൽ അതിക്രമിച്ചു കടന്ന് സുനിതയുടെ കഴുത്തിൽ കിടന്ന മൂന്നു പവന്റെ സ്വർണ്ണമാലയിൽ പിടിമുറുക്കി കവർച്ചക്ക് ശ്രമിച്ചു. സുനിത ഉടൻ പ്രതിരോധിച്ചപ്പോൾ പ്രതി കയ്യിൽ കരുതിയിരുന്ന അരിവാൾ മോഡൽ വെട്ടു കത്തി കൊണ്ട് സുനിതയെ വെട്ടി. നിലവിളി കേട്ട് ഓടിയെത്തി. പ്രതിയെ തിരിച്ചറിഞ്ഞ് ഇവർ നിലവിളിച്ചപ്പോൾ ഇരുവരെയും പ്രതി തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തിയതും പ്രതി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

പിറ്റേന്ന് തന്നെ ആറ്റിങ്ങൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ സർക്കിൾ ഇൻസ്‌പെക്ടർ ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ ബിന്ദു ഉമ്മർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP