Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലി വാഗ്ദാനം ചെയ്തിട്ടും നൽകിയില്ലെന്ന് ആരോപണം; ജെ.എസ്.ഡബ്ലു ഓഫീസ് അടിച്ചു തകർത്തു ഇരുന്നൂറോളം എഞ്ചിനീയറിങ് ബിരുദധാരികൾ

ജോലി വാഗ്ദാനം ചെയ്തിട്ടും നൽകിയില്ലെന്ന് ആരോപണം; ജെ.എസ്.ഡബ്ലു ഓഫീസ് അടിച്ചു തകർത്തു ഇരുന്നൂറോളം എഞ്ചിനീയറിങ് ബിരുദധാരികൾ

സ്വന്തം ലേഖകൻ

ഭുവനേശ്വർ: ഒഡീഷയിലെ ഇരുന്നൂറോളം എഞ്ചിനീയറിങ് ബിരുദധാരികൾ ജെ.എസ്.ഡബ്ലു ഗ്രൂപ്പിന്റെ ഓഫീസ് അടിച്ചു തകർത്തു. ജോലി നൽകുന്നില്ലെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. തുറമുഖ നഗരമായ പരദീപിലെ ഓഫീസാണ് അടിച്ചു തകർത്തത്.

ബിജു പട്നായിക് സർവ്വകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് ഓഫീസ് ആക്രമണത്തിന് പിന്നിൽ. നേരത്തെ ഗ്രൂപ്പ് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപ്പോൾ ജോലി നൽകുന്നില്ലെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. നേരത്തെ ഗ്രൂപ്പിനെതിരെ വിദ്യാത്ഥികൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയിരുന്നു. ആ സമയത്ത് വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞുവെക്കുകയാണ് ചെയ്തത്.

ഒക്ടോബർ 15ന് നടന്ന റിക്രൂട്ട്മെന്റിൽ ഈ വിദ്യാർത്ഥികൾക്ക് പ്രാമുഖ്യം നൽകാമെന്ന് ഗ്രൂപ്പ് പറഞ്ഞിരുന്നുവെന്നും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ജോലി നൽകിയതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP