Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഷണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് സിപിഐ നേതാവിന്റെ മർദ്ദനം; മൊയ്ദു അഞ്ചലിനെ ഹാരിസ് കയ്യേറ്റം ചെയ്തത് മുൻപ് നേതാവിനെതിരെ വാർത്ത നൽകിയ പകയിൽ; സിപിഎം പുറത്താക്കിയ ഹാരിസ് സ്ഥിരം പ്രശ്‌നക്കാരൻ; മർദ്ദനത്തിന് പുറമെ വധ ഭീഷണിയും

മോഷണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് സിപിഐ നേതാവിന്റെ മർദ്ദനം; മൊയ്ദു അഞ്ചലിനെ ഹാരിസ് കയ്യേറ്റം ചെയ്തത് മുൻപ് നേതാവിനെതിരെ വാർത്ത നൽകിയ പകയിൽ; സിപിഎം പുറത്താക്കിയ ഹാരിസ് സ്ഥിരം പ്രശ്‌നക്കാരൻ; മർദ്ദനത്തിന് പുറമെ വധ ഭീഷണിയും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം:അഞ്ചലിലെ കടയിൽ കഴിഞ്ഞ രാത്രി നടന്ന മോഷണം സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനു നേരേ സി.പി. ഐ നേതാവിന്റെ നേതൃത്വത്തിൽ കയ്യേറ്റ ശ്രമവും വധ ഭീഷണിയും. അഞ്ചൽ ടൗണിലെ മൊബൈൽ കടയിൽ മോഷണം നടന്ന സംഭവം റിപ്പോർട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനായ മൊയ്ദു അഞ്ചലിനെയാണ് സിപിഐ നേതാവും അഞ്ചൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് അംഗവുമായ ഹാരിസ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും, വധഭീഷണി മുഴക്കിയതും .

കഴിഞ്ഞ ജൂൺ ഇരുപത്തി എട്ടിന് അഞ്ചൽ പഞ്ചായത്തിലെ എൽ.എസ് .ജി .ഡി ഓഫീസിൽ ആക്രമിച്ച് കയറി വനിതാ ജീവനക്കാരെ സഹിതം ആക്രമിച്ചു അസഭ്യം പറയുകയും ഫയലുകൾ വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ അഞ്ചൽ പൊലീസിൽ ഹാരിസിന് എതിരെ കേസെടുത്തിരുന്നു. ഇത് വാർത്ത നല്കിയതിലുള്ള വിരോധമാണ് ഹാരിസ് മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും മൊയ്തുവിന് നേരേ വധ ഭീഷണി മുഴക്കിയതും. അനഭിമതനായതിനെ തുടർന്ന് നേരത്തെ സിപിഎമ്മിൽ നിന്നും പുറത്താക്കിയ ഹാരിസ് പിന്നീട് സിപിഐയിൽ ചേർന്നതോടെ അഞ്ചൽ സിപിഐ നേതൃത്വത്തിനും ഇയാൾ തലവേദന ആയിരിക്കുകയാണ് . അഞ്ചൽ പഞ്ചായത്തിലെ എൽ.എസ് .ജി .ഡി ഓഫീസിൽ അതിക്രമിച്ച് കയറി വനിതാജീവനക്കാരെ സഹിതം ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തുവെങ്കിലും ഇതുവരെ ഹാരിസിനെ അറസ്റ്റ് ചെയ്യാനോ, ചോദ്യം ചെയ്യാനോ പോലും പൊലീസ് ശ്രമിച്ചിട്ടില്ല.

കൂടാതെ ഈ കേസിൽ ഇതുവരെ ജാമ്യമെടുക്കാൻ ഇയാളും തയ്യാറായിയിട്ടില്ല. അഞ്ചൽ പൊലീസിന്റെ ഒത്താശയുള്ള ഇയാൾ അഞ്ചൽ എസ്‌ഐ യുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മുന്നിൽ വച്ചാണ് മാധ്യമ പ്രവർത്തകനായ മൊയ്ദു അഞ്ചലിനെ ആക്രമിക്കാൻ ശ്രമിച്ചതും മൊയ്തു വിന് നേരേ വധ ഭീഷണി മുഴക്കുകയും ചെയ്തത്. കേരള പത്ര പ്രവർത്തക അസോസിയേഷൻ താലൂക്ക് സെക്രട്ടറി ആണ് മൊയ്ദു അഞ്ചൽ. മൊയ്ദു വിന് നേരേ നടന്ന ആക്രമണവും, വധഭിഷണി മുഴക്കലും നടത്തിയ ആൾക്കെതിരെ ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസ്സ് എടുക്കണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ, സംസ്ഥാന കമ്മറ്റികൾ ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP