Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌നേഹജ്യോതിയിലെത്തിയ ജോസീറ്റയെ കളിപ്പിക്കാനും നോക്കാനും ഇടികൂടി ചേട്ടന്മാരും ചേച്ചിമാരും; നവജാത ശിശുക്കൾ മുതൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ വരെയുള്ള കുട്ടികളുടെ സംരക്ഷണം നടത്തുന്ന ശിശുഭവനിലുള്ളത് 65 കുട്ടികൾ

സ്‌നേഹജ്യോതിയിലെത്തിയ ജോസീറ്റയെ കളിപ്പിക്കാനും നോക്കാനും ഇടികൂടി ചേട്ടന്മാരും ചേച്ചിമാരും; നവജാത ശിശുക്കൾ മുതൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ വരെയുള്ള കുട്ടികളുടെ സംരക്ഷണം നടത്തുന്ന ശിശുഭവനിലുള്ളത് 65 കുട്ടികൾ

സ്വന്തം ലേഖകൻ

പെരുമ്പാവൂർ: സ്‌നേഹജ്യോതിയിലെത്തിയ ജോസീറ്റയെ കളിപ്പിക്കാനും നോക്കാനും അടുത്തിരിക്കാനുമായുള്ളത് അനേകം ചേട്ടന്മാരും ചേച്ചിമാരും. തന്നെ കാണാനെത്തിയ ചേട്ടന്മാരെയും ചേച്ചി മാരെയും നോക്കി മോണകാട്ടി ചിരിക്കാനും കുഞ്ഞു ജസീറ്റ മറന്നില്ല. ഇതോടെ കുഞ്ഞാവ എപ്പോഴാണ് തങ്ങൾക്കൊപ്പം കളിക്കാനെത്തുക എന്ന ചോദ്യമാണ് കുട്ടി കുറുമ്പന്മാർക്കുള്ളത്. 65 കുട്ടികളാണ് സ്‌നേഹ ജ്യോതിയിലുള്ളത്.

അമ്മയെയും കുട്ടിയെയും പ്രത്യേകം മുറിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ശിശുഭവന്റെ സ്റ്റാഫ് നഴ്‌സിന്റെ പരിചരണം കുട്ടിക്കു ലഭിക്കും. സ്‌നേഹജ്യോതി ഡയറക്ടർ സിസ്റ്റർ ജിസയുടെ നേതൃത്വത്തിലുള്ള ശിശുഭവനിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെടുന്നവരും രക്ഷിതാക്കളുടെ മർദനത്തിൽ പരുക്കേറ്റ് ഭേദമായി എത്തുന്നവരുമെല്ലാം സ്‌നേഹജ്യോതിയുടെ തണലിൽ സുരക്ഷിതരാണ്. കേസ് തീരുന്നതുവരെ ജോസീറ്റയെയും മാതാവ് സൻജമായയെയും (സംഗീത) ഇവിടെ താമസിപ്പിക്കാനുള്ള നിർദേശമാണ് ലഭിച്ചതെന്ന് സിസ്റ്റർ പറഞ്ഞു. കോവിഡ് പ്രതിസന്ധി തീർന്നാൽ സ്വദേശമായ നേപ്പാളിലേക്കു പോകാനാണ് അമ്മയ്ക്ക് താൽപര്യം.

അങ്കമാലിയിൽ പിതാവ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവാണ് ജോസീറ്റ. ഇവിടെ ഏറ്റവും ഒടുവിലത്തെ അതിഥിയായെത്തിയ ജോസീറ്റയെ കൗതുകത്തോടെയും സ്‌നേഹത്തോടെയുമാണ് പരിചരിക്കുന്നത്. ശിശുക്ഷേമ സമിതി വഴിയും പൊലീസ് വഴിയുമാണ് കുട്ടികളുടെ സംരക്ഷണ ചുമതല ലഭിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP