Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തിരുവനന്തപുരം കിളിമാനൂരിന് സമീപം വാഹനാപകടം; നടനും നാടക, ചലച്ചിത്ര പ്രവർത്തകനുമായ ജോസ് തോമസിന് ദാരുണാന്ത്യം; കോട്ടയം കുളമാളൂർ സ്വദേശി അൻപതിലേറെ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടർ

തിരുവനന്തപുരം കിളിമാനൂരിന് സമീപം വാഹനാപകടം; നടനും നാടക, ചലച്ചിത്ര പ്രവർത്തകനുമായ ജോസ് തോമസിന് ദാരുണാന്ത്യം; കോട്ടയം കുളമാളൂർ സ്വദേശി അൻപതിലേറെ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടനും നാടക, ചലച്ചിത്ര പ്രവർത്തകനുമായ ജോസ് തോമസ് (58) അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂരിന് സമീപം പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.അൻപതിലേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്നു. ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം കുടമാളൂർ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തി. സംസ്‌കാരം പിന്നീട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP