Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളാ കോൺഗ്രസ് നേതാവ് കെ.എം.മാണിയുടെ വേർപാട്: തങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നവർക്കും നേതാക്കളടക്കം എല്ലാവരോടുമുള്ള നന്ദി കുടുംബാംഗങ്ങൾക്ക് വേണ്ടി രേഖപ്പെടുത്തുന്നുവെന്ന് ജോസ് കെ മാണി എംപി

കേരളാ കോൺഗ്രസ് നേതാവ് കെ.എം.മാണിയുടെ വേർപാട്: തങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നവർക്കും നേതാക്കളടക്കം എല്ലാവരോടുമുള്ള നന്ദി കുടുംബാംഗങ്ങൾക്ക് വേണ്ടി രേഖപ്പെടുത്തുന്നുവെന്ന് ജോസ് കെ മാണി എംപി

മറുനാടൻ ഡെസ്‌ക്‌

പാലാ: കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്തവർക്ക് നന്ദിയറിയിച്ച് ജോസ് കെ മാണി. ജോസ് കെ മാണിയുടെ വാക്കുകൾ: എന്റെ പിതാവും കേരളാ കോൺഗ്രസ്സ് (എം)ചെയർമാനും മുൻ മന്ത്രിയുമായ ശ്രീ.കെ.എം മാണിയുടെ വിയോഗത്തിൽ സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ള നിരവധി ആളുകൾ അനുശോചനം അറിയിക്കുയും സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്ത് ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. അനുശോചന സന്ദേശം അറിയിച്ച ആദരണീയനായ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിങ്ങ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉൾപ്പെടുള്ള വിവിധ ദേശീയ നേതാക്കൾ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരോടുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ.

നേരിട്ട് എത്തി ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ, അഭിവന്ദ്യ തിരുമേനിമാർ, ബഹുമാന്യരായ വിവിധ സമുദായ നേതാക്കന്മാർ മുൻ കേന്ദ്രമന്ത്രി എ.കെ ആന്റണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ്മുല്ലപ്പള്ളി രാമചന്ദ്രൻ, മുകുൾ വാസ്നിക്, കെ.സി വോണുഗോപാൽ, ഉൾപ്പടെയുള്ള വിവിധ ദേശീയ നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരും, ഘടകകക്ഷി നേതാക്കൾ, വിവിധ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന നേതാക്കൾ, വൈദികർ, കന്യാസ്ത്രീകൾ, കലാകാരന്മാർ, സാംസ്കാരിക സാമൂഹിക നേതാക്കന്മാർ, എംപിമാർ, എംഎ‍ൽഎമാർ,പാർട്ടി നേതാക്കന്മാർ, പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരോടും വിലാപയാത്രയിലുടനീളം പങ്കുചേർന്ന പ്രവർത്തകർ, ബഹുജനങ്ങൾ കൂടാതെ അദ്ദേഹത്തിന് വിദഗ്ദ ചികിത്സ ലഭ്യമാക്കിയ എറണാകുളം ലെക്ഷോർ ഹോസ്പിറ്റലിലെ മാനേജ്മെന്റ്, ഡോക്ടർമാർ, ജീവനക്കാർ എന്നിവരോടും സന്ദേശങ്ങളിലൂടെയും പ്രാർത്ഥനയിലൂടെയും ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നവർ തുടങ്ങി എല്ലാവരോടുമുള്ള നന്ദി കുടുംബാംഗങ്ങൾക്ക് വേണ്ടി രേഖപ്പെടുത്തുന്നതായി ജോസ് കെ.മാണി എംപി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP