Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുപ്രീംകോടതി വിധി സ്വാഗതാർഹം; വിധിയിലെ തെറ്റിനെയോ ശരിയെയോ കുറിച്ച് പ്രതികരിക്കുന്നില്ല; കേസിൽ വിചാരണ നടപടികൾ മുന്നോട്ടു പോകട്ടെ: ജോസ് കെ മാണി

സുപ്രീംകോടതി വിധി സ്വാഗതാർഹം; വിധിയിലെ തെറ്റിനെയോ ശരിയെയോ കുറിച്ച് പ്രതികരിക്കുന്നില്ല; കേസിൽ വിചാരണ നടപടികൾ മുന്നോട്ടു പോകട്ടെ: ജോസ് കെ മാണി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി കെ.എം. മാണിയുടെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ. മാണി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.

സുപ്രീംകോടതിയുടെ വിധിയിലെ തെറ്റിനെയോ ശരിയെയോ കുറിച്ച് പ്രതികരിക്കുന്നില്ല. കേസിൽ വിചാരണ നടപടികൾ മുന്നോട്ടു പോകട്ടെ എന്ന് ജോസ് കെ. മാണി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ മുമ്പ് നടന്നിട്ടുള്ളതാണ്. ഈ വിഷയത്തിൽ വ്യക്തമായ വിധി ഹൈക്കോടതി നേരത്തെ പ്രഖ്യാപിച്ചതാണ്.

രാജിവെക്കുന്നത് സംബന്ധിച്ച് മന്ത്രി ശിവൻകുട്ടി തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. വിചാരണക്ക് ശേഷം അന്തിമവിധി വന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. 2015ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എംഎ‍ൽഎമാരായ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP