Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരാറുകാരനിൽ നിന്നും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി 7 കോടി 67 ലക്ഷം രുപ കൂടുതൽ കൈപ്പറ്റിയെന്ന് പരാതി; സർക്കാരിന്റെ കാശ് തട്ടിയെടുക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ അന്വേഷണം; ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിൽ തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷിക്കും

കരാറുകാരനിൽ നിന്നും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി 7 കോടി 67 ലക്ഷം രുപ കൂടുതൽ കൈപ്പറ്റിയെന്ന് പരാതി; സർക്കാരിന്റെ കാശ് തട്ടിയെടുക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ അന്വേഷണം; ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിൽ തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരാമത്ത് കരാറുകാരന്റെ കേസ് വിജയിപ്പിച്ച് സർക്കാരിന്റെ 7 കോടി 67 ലക്ഷം രുപ തട്ടിയെടുക്കാൻ കൂട്ടുനിന്ന 9 ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷിക്കാൻ ഉത്തരവായത്.

അധികതുക അനുവദിക്കില്ലെന്നും രണ്ട് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനും ഉള്ള നിബന്ധനകളോടെ 1997 സെപ്റ്റംബർ ഒമ്പതിനാണ് കരാർ ഒപ്പിട്ടത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയത് 2005 ഡിസംബർ പതിനാലിനാണ്. അതിന് ശേഷം കൂടുതൽ തുക ചെലവായെന്ന പരാതിയുമായി കരാറുകാരൻ രാമചന്ദ്രൻ കോടതിയെ സമീപിച്ചിരുന്നു.

ആദ്യത്തെ വിധി വന്നതിന്റെ അപ്പീൽ 445 ദിവസവും രണ്ടാമത്തെ വിധി വന്നത് 234 ദിവസവും കഴിഞ്ഞാണ് ഹൈക്കോടതിയിൽ അപ്പീൽ സർക്കാർ നൽകിയത്. കരാറുകാരൻ പികെ രാമചന്ദ്രനിൽ നിന്നും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിച്ച് 7 കോടി 67 ലക്ഷം രുപ കൂടുതൽ കൈപ്പറ്റി സർക്കാരിനെ വഞ്ചിക്കാൻ കൂട്ടുനിന്ന് 9 ഉദ്യോഗസ്ഥർക്കും കരാറുകാരനും എതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP