Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ നേടാൻ അവസരമൊരുക്കി ട്രിനിറ്റി സ്‌കിൽവർക്സ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉദ്യോഗാർത്ഥികൾക്കും പ്രൊഫഷണൽ വിദ്യാർത്ഥികൾക്കും അഭിരുചിക്കനുസൃതമായി മികച്ച തൊഴിൽ കരസ്ഥമാക്കാൻ അവസരമൊരുക്കി ട്രിനിറ്റി സ്‌കിൽവർക്സ് (www.trinityskillworks.com). നിരവധി കമ്പനികളുമായി ധാരണയുള്ള ട്രിനിറ്റി സ്‌കിൽവർക്സ് പ്ലേസ്മെന്റ് സംവിധാനത്തിലൂടെയാണ് തൊഴിൽ ഉറപ്പാക്കുന്നത്. തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്ന നൈപുണ്യം ഉറപ്പുവരുത്താൻ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക പരിശീലനവും നൽകും. അതിനാൽ പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് ക്യാംപസ് കാലത്ത് തന്നെ തൊഴിൽ നൈപുണ്യം നേടാനും പഠനം ശേഷം മികച്ച കരിയർ ഉറപ്പാക്കാനും സാധിക്കും.കോവിഡ് 19 പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമായ പ്രൊഫഷണലുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രിനിറ്റി സ്‌കിൽ വർക്സ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ് പരിശീലനവും റിക്രൂട്ടിംഗും സാധ്യമാക്കുന്നത്. അതിവേഗം കുതിക്കുന്ന സാങ്കേതികവിദ്യയുടെ കാലത്ത് തൊഴിൽ നൈപുണ്യം പഠനപദ്ധതിയുടെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്.ട്രിനിറ്റി സ്‌കിൽവർക്സിന്റെ സ്‌കിൽ ആക്ട്‌സ്‌( skillatcz ) എന്ന ആപ്പിലൂടെ ഉപഭോക്താക്കൾക്ക് പരിശീലന പദ്ധതിയിൽ പങ്കെടുക്കാനും തൊഴിൽ കണ്ടെത്താനും സാധിക്കും. സേവനം തികച്ചും സൗജന്യമായിരിക്കും. ഓൺലൈൻ പ്ലാറ്റ്ഫോമായതിനാൽ കോവിഡ് കാലഘട്ടത്തും സുരക്ഷിതമായ സ്ഥലത്തിരുന്നുകൊണ്ട് വിദ്യാർത്ഥികൾക്ക് മൊബൈലിലൂടെയും പരിശീലനം നേടാം.

നാലുമുതൽ ആറു മിനിറ്റ് വരെ ദൈർഘ്യമുള്ള നിരവധി പരിശീലന വീഡിയോകൾ, ഫ്ളിപ് ബുക്ക് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. സോഫ്റ്റ് സ്‌കിൽ, അഭിമുഖത്തിനുള്ള മുന്നൊരുക്കം, ഐടി,ബിഎഫ്എസ്ഐ,റിടെയിൽ,സെയിൽസ്, ലോജിസ്റ്റിക്സ് എന്നിവയ്ക്കായുള്ള ഡൊമൈൻ സ്‌കിൽ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള വിഡിയോകളാണ് പ്ലാറ്റ് ഫോമിൽ ഒരുക്കിയിരിക്കുന്നത് . വിവിധ കമ്പനികളുടെ സിഇഒ, എച്ച്ആർ മാനേജർമാർ എന്നിവരുടെ നിർദ്ദേശങ്ങൾ അടങ്ങുന്ന വിഡിയോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അനുയോജ്യമായ തൊഴിലവസരങ്ങൾക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന നൂറുകണക്കിന് അസെസ്മെന്റുകളും ലഭിക്കും. ഉപഭോക്താക്കൾക്ക് അഭിരുചി പ്രകടമാക്കിയുള്ള പ്രൊഫൈൽ സൃഷ്ടിക്കാൻ ആപ്പിലൂടെ കഴിയും. ഇത്തരത്തിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുന്നത് കമ്പനികൾക്ക് തങ്ങൾക്കനുയോജ്യമായ ഉദ്യോഗാർത്ഥിയെ കണ്ടെത്താൻ ഉപകരിക്കും. വിദ്യാർത്ഥികളുടെ മികവ് വിലയിരുത്തുന്ന ത്രൈമാസ റിപ്പോർട്ട് തയാറാക്കി നൽകും. ഇത് പോരായ്മകൾ വിലയിരുത്തുന്നതിനും കൂടുതൽ മുന്നേറുന്നതിനും സഹായിക്കും.

മാറിയകാലഘട്ടത്തിൽ പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യ പരിശീലനം അനിവാര്യമാണെന്നു ട്രിനിറ്റി സ്‌കിൽവർക്സ് സ്ഥാപകനും സിഇഒയുമായ കെ.എം സുഭാഷ് അഭിപ്രായപ്പെട്ടു. പ്രൊഫഷണൽ കോഴ്സുകളിൽ ഉൾപ്പെടെ ഇന്നും കാലഹരണപ്പെട്ട പഠന രീതിയാണ് തുടരുന്നത്. തൊഴിൽ രംഗം ആവശ്യപ്പെടുന്ന കഴിവുകൾ പാഠ്യപദ്ധതികളിലൂടെ ലഭിക്കില്ല എന്നതിനാൽ നൈപുണ്യ ശേഷി വികസിപ്പിച്ച് യോജിച്ച തൊഴിൽ കരസ്ഥമാക്കാൻ വിദ്യാർത്ഥികളെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP