Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ; വാളകത്ത് അറസ്റ്റിലായത് 29 കാരനായ ജിജോ ബാബു; പ്രതി ജോലി ഉറപ്പ് നൽകിയത് ബാങ്കുകളിലും ഐഒസിയിലും റെയിൽവേയിലും

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ; വാളകത്ത് അറസ്റ്റിലായത് 29 കാരനായ ജിജോ ബാബു; പ്രതി ജോലി ഉറപ്പ് നൽകിയത് ബാങ്കുകളിലും ഐഒസിയിലും റെയിൽവേയിലും

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: നിരവധി ആൾക്കാർക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം മുങ്ങിയ പ്രതി പിടിയിൽ. ഒളിവിൽ പോയ വാളകം അമ്പലക്കര വയ്യം കുളത്ത് തെക്കേക്കര വീട്ടിൽ 29 വയസ്സുള്ള ജിജോ ബാബു എന്നയാളാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. ലക്ഷങ്ങൾ തട്ടിയെടുത്തു മുങ്ങിയ ശേഷം ഇയാൾ കുറെ നാളുകളായി പല സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചുവരികയായിരുന്നു.

പണം നൽകിയ ശേഷം ജോലി പ്രതീക്ഷിച്ചു നിന്നവർ പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വരികയും ജിജോ ബാബുവിനെ ബന്ധപ്പെടാൻ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. അമ്പലക്കര സ്വദേശിയുടെ കയ്യിൽനിന്നും ഇയാളുടെ ഭാര്യക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു 11 ലക്ഷം രൂപയും, വാളകം സ്വദേശിയായ റിട്ടയേർഡ് അദ്ധ്യാപികയിൽ നിന്നും മകന് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്തു 15 ലക്ഷം രൂപയും പത്തനാപുരം പിടവൂർ സ്വദേശിയിൽ നിന്നും നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉത്തർപ്രദേശിൽ കൊണ്ടുപോയി 8.5 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തു.

ഇവരെ കൂടാതെ കൂടുതൽ ആൾക്കാർ ബിജു ബാബുവിന്റെ വഞ്ചനയ്ക്ക് ഇരയായതായി പൊലീസ് സംശയിക്കുന്നു. ഇതിനായി കൊട്ടാരക്കര പൊലീസ് അന്വേഷണം നടത്തിവരികയാണ്. കൊട്ടാരക്കര എസ് ഐ രാജീവ്, ഓമനക്കുട്ടൻ സിപിഒ സലിൽ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി അടൂർ ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി തിരിച്ചറിഞ്ഞത്. ഇതിനെത്തുടർന്ന് കൊട്ടാരക്കര എസ് ഐ സാബുജി മാസ്, ഡാൻസാഫ് അംഗങ്ങളായ എസ് ഐ രാധാകൃഷ്ണൻ ആശിഷ് കോഹൂർ, ശിവശങ്കരപ്പിള്ള, സജി ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അടൂരിലെ വീട്ടിൽ നിന്നും പിടികൂടിയത്. വഞ്ചനയിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP