Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഷയുടെ അമ്മ അസഭ്യം പറഞ്ഞതിന് മാത്രം പ്രതി ജിഷയെ കൊല്ലുമെന്ന് കരുതാനാവില്ല; ജിഷയുടെ കുടുംബത്തിന് യാതൊരു സ്വാധീനവുമില്ലാതിരുന്നിട്ടും രാത്രി 10 ന് ശേഷം ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ അനുവദിച്ചത് ആരുടെ സ്വാധീനത്താൽ? അമിറുൾ മാത്രമല്ല കൊലപാതകി: ജിഷയുടെ മരണത്തിൽ ദുരൂഹത ബാക്കിയെന്ന് കെ.സുരേന്ദ്രൻ

ജിഷയുടെ അമ്മ അസഭ്യം പറഞ്ഞതിന് മാത്രം പ്രതി ജിഷയെ കൊല്ലുമെന്ന് കരുതാനാവില്ല; ജിഷയുടെ കുടുംബത്തിന് യാതൊരു സ്വാധീനവുമില്ലാതിരുന്നിട്ടും രാത്രി 10 ന് ശേഷം ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ അനുവദിച്ചത് ആരുടെ സ്വാധീനത്താൽ? അമിറുൾ മാത്രമല്ല കൊലപാതകി: ജിഷയുടെ മരണത്തിൽ ദുരൂഹത ബാക്കിയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ജിഷ വധക്കേസിലെ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ബാക്കി നിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. ഇപ്പോൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമിറുൾ ഇസ്ലാം മാത്രമല്ല ജിഷയെ കൊന്നതെന്നും ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

മന്ത്രിമാരും ഭരണകക്ഷി നേതാക്കളും നടത്തുന്ന സ്ത്രീ വിരുദ്ധ പ്രസ്താവനകൾക്കെതിരെ മഹിളാ മോർച്ച സംഘടിപ്പിച്ച സെക്രട്ടേറിയറ്ര് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷയുടെ അമ്മ അസഭ്യം പറഞ്ഞതിന് മാത്രം പ്രതി ജിഷയെ കൊല്ലുമെന്ന് കരുതാനാവില്ല. ജിഷയുടെ കുടുംബത്തിന് യാതൊരു സ്വാധീനവുമില്ലാതിരുന്നിട്ടും രാത്രി 10 ന്‌ശേഷം ശ്മശാനത്തിൽ ജിഷയുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിച്ചത് ആരുടെ സ്വാധീനം മൂലമാണെന്ന് അന്വേഷിക്കണം.

ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത് യോഗ്യതയുള്ള ഡോക്ടറായിരുന്നില്ല, മെഡിക്കൽ വിദ്യാർത്ഥികളായിരുന്നു. സർക്കാർ നൽകിയ പണമല്ലാതെ നിരവധി അക്കൗണ്ടുകളിൽ നിന്ന് കൊലപാതകത്തിന് ശേഷം പണമൊഴുകി. കെട്ടിട നിർമ്മാണത്തിനായി പല തവണ ജിഷയുടെ വീട് ഒഴിപ്പിക്കാൻ വന്നവർ ആരാണെന്ന് അന്വേഷിക്കണം. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫ് എം.എൽ. എ മുതിർന്ന യു.ഡി.എഫ് നേതാവിന് നേരെ ആരോപണമുന്നയിച്ചിരുന്നു. പിന്നീട് അധികാരത്തിൽ വന്ന എൽ.ഡി.എഫ് എന്തുകൊണ്ടാണ് ഈ നേതാവിനെക്കുറിച്ച് അന്വേഷിക്കാതിരുന്നത്.

ജിഷയുടെ അച്ഛനും ആക്ഷൻ കൗൺസിലും ഉന്നയിച്ച പരാതികൾ എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ആരോപണം ഉന്നയിച്ച ജിഷയുടെ അച്ഛനെ റോഡരികിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഒരു യുവാവും ആത്മഹത്യ ചെയ്&്വംിഷ;തു. വലിയ ഗൂഢാലോചന ജിഷയുടെ മരണത്തിന്റെ പിറകിൽ നടന്നിട്ടുണ്ട്. ഇതന്വേഷിക്കണം. പല കൊലപാതക കേസുകളിലും കീഴ്‌കോടതി വധ ശിക്ഷ വിധിച്ചെങ്കിലും അപ്പീൽ കോടതികളിൽ പ്രതികൾ രക്ഷപ്പെടുന്നതാണ് അനുഭവമെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP