Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രിബ്യൂണൽ അംഗമാക്കാൻ വ്യാജരേഖ ചമച്ചെന്ന കേസ്; ജിജി തോംസൺ ഹാജരാകാണമെന്ന് ജില്ലാ കോടതി; ഉത്തരവ് മജിസ്‌ട്രേട്ട് കോടതി തള്ളിയ ഉത്തരവ് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജിയിൽ

ട്രിബ്യൂണൽ അംഗമാക്കാൻ വ്യാജരേഖ ചമച്ചെന്ന കേസ്; ജിജി തോംസൺ ഹാജരാകാണമെന്ന് ജില്ലാ കോടതി; ഉത്തരവ് മജിസ്‌ട്രേട്ട് കോടതി തള്ളിയ ഉത്തരവ് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജിയിൽ

പി നാഗരാജ്

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി സഹ പ്രവർത്തകന് നിയമനം തരപ്പെടുത്താൻ വ്യാജ രേഖ ചമച്ചെന്ന കേസിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മെയ് 25 ന് ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിൽ ജിജി തോംസണെ പ്രതി ചേർക്കണമെന്ന ഹർജി മജിസ്‌ട്രേട്ട് കോടതി തള്ളിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ക്രിമിനൽ റിവിഷൻ ഹർജിയിലാണ് ജില്ലാ കോടതി ഉത്തരവ്.

ആരോപിക്കുന്ന കുറ്റകൃത്യം ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെയുണ്ടായതിനാൽ തോംസണെ പ്രതി ചേർക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 197 പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് കാട്ടി മജിസ്‌ട്രേട്ട് കോടതി ഹർജി തള്ളിയ ഉത്തരവ് അസ്ഥിരപ്പെടുത്തി തോംസണെ പ്രതിയാക്കി വിചാരണ ചെയ്യണമെന്നാണ് ക്രിമിനൽ റിവിഷൻ ഹർജിയിലെ ആവശ്യം.

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് അംഗമായി മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്കിനെ നിയമിക്കുന്നതിനെതിരെ അഭിഭാഷക സംഘടനയിലെ ഒരംഗം ഗവർണ്ണർക്ക് പരാതി ബോധിപ്പിച്ചിരുന്നു. പരാതി പരിഗണിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ നിർദ്ദേശിച്ച് പരാതി ഗവർണ്ണർ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ് അയച്ചുകൊടുത്തു.

എന്നാൽ പരാതി പരിഗണിക്കേണ്ടതില്ലെന്ന് ഗവർണ്ണർ നിർദ്ദേശിച്ചതായി ജിജി തോംസൺ കേന്ദ്ര സർക്കാരിനെ അറിയിച്ചെന്നാണ് ഹർജിയിലെ ആരോപണം. ഗവർണ്ണറുടെ നിർദ്ദേശം തിരുത്തൽ വരുത്തി സുഹൃത്തും സഹപ്രവർത്തകനുമായ ജോസ് സിറിയക്കിനെ സഹായിച്ചെന്നാണ് മജിസ്‌ട്രേട്ട് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നത്.

എന്നാൽ പൊതു സേവകൻ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ചെയ്യുന്ന കൃത്യങ്ങൾക്ക് പ്രതിയാക്കി കേസെടുക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 197 പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി 2017ൽ ഹർജി തള്ളിയിരുന്നു.

ഇത് ചോദ്യം ചെയ്ത് ഹർജിക്കാരൻ സമർപ്പിച്ച റിവിഷൻ ഹർജിയിൽ പ്രോസിക്യൂഷൻ അനുമതി വേണമോ വേണ്ടയോ എന്ന് തെളിവെടുത്ത് തീരുമാനിക്കാൻ നിർദ്ദേശിച്ച് 2018 ഏപ്രിൽ 20 ന് ജില്ലാ കോടതി ക്രിമിനൽ റിവിഷൻ ഹർജി തീർപ്പാക്കിയിരുന്നു. തുടർന്ന് സ്വകാര്യ അന്യായത്തിൽ തെളിവെടുത്ത മജിസ്‌ട്രേട്ട് പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ അന്യായം 2019 ജനുവരിയിൽ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ വീണ്ടും ജില്ലാ കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP