Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊടുവള്ളിയിലെ സിൽസില ജൂവലറിയിൽ കവർച്ച നടത്തിയ മോഷ്ടാവിനെ പിടികൂടി; ഇൻഡോ - ബംഗ്ലാ അതിർത്തിലെത്തി പൊലീസ് പ്രതിയെ പൊക്കിയത് അതിസാഹസികമായി; കൊടുവള്ളി പൊലീസ് പൊക്കിയത് മുംബൈയിൽ നിന്നും നാൽപത് കിലോ സ്വർണം കവർന്ന കേസിൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട അക്രൂസ് അമാൻ

കൊടുവള്ളിയിലെ സിൽസില ജൂവലറിയിൽ കവർച്ച നടത്തിയ മോഷ്ടാവിനെ പിടികൂടി; ഇൻഡോ - ബംഗ്ലാ അതിർത്തിലെത്തി പൊലീസ് പ്രതിയെ പൊക്കിയത് അതിസാഹസികമായി; കൊടുവള്ളി പൊലീസ് പൊക്കിയത് മുംബൈയിൽ നിന്നും നാൽപത് കിലോ സ്വർണം കവർന്ന കേസിൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട അക്രൂസ് അമാൻ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കൊടുവള്ളി സിൽസില ജൂവലറിയിൽ നിന്ന് മൂന്നര കിലോ സ്വർണ്ണവും മൂന്ന് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും കവർന്ന കേസിൽ ഒരാളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഡോ ബംഗ്ലാ അതിർത്തിയായ മാൾഡ് എന്ന സ്ഥലത്ത് വെച്ച് അതി സാഹസികമായാണ് കൊടുവള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുംബൈയിൽ നിന്നും നാൽപത് കിലോ സ്വർണം കവർന്ന കേസിൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട അക്രൂസ് അമാൻ എന്ന ഇരുപത്തൊമ്പതുകാരനെയാണ് കൊടുവള്ളി സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

കഴിഞ്ഞ മാസം പതിനെട്ടിനാണ് കൊടുവള്ളിയിലെ സിൽസില ജൂവലറിയിൽ നിന്ന് അക്രൂസ് അമാന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് കിലോ സ്വർണ്ണവും വെള്ളിയും രണ്ടര ലക്ഷം രൂപയും കവർന്നത്. ജൂവലറിയിലെ സിസിടിവിയിൽ പതിഞ്ഞ പ്രതികളുടെ ചിത്രം നോക്കിയപ്പോൾ മുംബൈയിൽ നിന്നും നാൽപത് കിലോ സ്വർണം കവർന്നതിന് പിടിയിലായ അക്രൂസ് അമാനെ തിരിച്ചറിഞ്ഞത്. മുംബൈ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾ ജയിലിൽ നിന്നും രക്ഷപ്പെട്ടതായി വിവരം ലഭിക്കുകയായിരുന്നു.

പിന്നീട് മുംബൈയിൽ നിന്നും ഇയാളുടെ വിവരങ്ങൾ ശേഖരിക്കുകയും നിരവിധ ഫോൺകോളുകൾ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ മാവോയിസ്റ്റ് അധീന മേഖലയായ മാൽഡയിൽ ഉള്ളതായി പൊലീസിന് മനസ്സിലായത്. പക്ഷെ അവിടെയെത്തി ഇയാളെ പിടികൂടുക എന്നത് ശ്രമകരമായിരുന്നു. പ്രതിയുടെ വീട് വളഞ്ഞ പൊലീസിനെതിരെ ആയിരക്കണക്കിന് പ്രദേശവാസികൾ പ്രതിഷേധവുമായി വരികയായിരുന്നു.

ഇതിനിടെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ കിലോമീറ്ററുകളോളം പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കൊടുവള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സംഘത്തിലുള്ള മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെയും എത്രയും പെട്ടെന്ന് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കൊടുവള്ളി സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള എസ്ഐ പ്രജീഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

സിവിൽ പൊലീസ് ഓഫീസർമാരായ അൻവർ റഷീദ്, ജയപ്രകാശ്, ഷാജി(ഹോംഗാർഡ്) ഡിവൈഎസ്‌പി സ്‌കോഡിൽ ഉള്ള ഹരിദാസൻ, ഷിബിൽ ജോസഫ്, രാജീവ് ബാബു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോഴിക്കോടും പരിസര പ്രദേശങ്ങളിലും വ്യാപകമായിരുന്ന കള്ളനോട്ടടി കേസിന്റെ അന്ത്യം കുറിച്ച കൊടുവള്ളിപൊലീസിന്റെ മറ്റൊരു ശ്രദ്ധേയമായ ഇടപെടലാണ് ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്ത സിൽസിലി ജൂവലറിയിലെ കവർച്ചാകേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP