Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൈലറ്റ് വന്നില്ല; രണ്ടു കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 130 യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത് രണ്ടു മണിക്കൂർ

പൈലറ്റ് വന്നില്ല; രണ്ടു കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 130 യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത് രണ്ടു മണിക്കൂർ

കൊച്ചി: രണ്ടു കേന്ദ്രമന്ത്രിമാരുൾപ്പെടെ 130 യാത്രക്കാരെ വലച്ച് ജെറ്റ് എയർവേയ്‌സിന്റെ പൈലറ്റ്. സമയത്തിന് പൈലറ്റ് എത്താതിരുന്നതാണ് മന്ത്രിമാരുൾപ്പെടെയുള്ള യാത്രക്കാർ രണ്ടു മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങാൻ ഇടയാക്കിയത്.

മുംബൈയിലേക്കുള്ള ജെറ്റ് എയർവേസ് വിമാനമാണു വൈകിയത്.ഇന്ന് വൈകുന്നേരം 4:10നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ പൈലറ്റ് വരാതിരുന്നതോടെ വിമാനത്തിൽ കയറിയ യാത്രക്കാരെ ഒരു മണിക്കൂറിന് ശേഷം പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും പീയൂഷ് ഗോയലും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

പകരം പൈലറ്റിനെ എത്തിച്ചശേഷം വൈകിട്ട് ആറ് പത്തിനാണ് വിമാനം പുറപ്പെട്ടത്. പീയൂഷ് ഗോയൽ ഇതേ വിമാനത്തിൽ മുംബൈക്ക് പോയെങ്കിലും പ്രകാശ് ജാവദേക്കർ യാത്രമാറ്റി. പിന്നീടുള്ള ഡൽഹി വിമാനത്തിലാണ് ജാവദേക്കർ മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP