Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറ്റകൃത്യത്തിന് ഇരയായവർക്ക് താങ്ങായ ജീവനം പദ്ധതിക്ക് തുടക്കം; ജീവനം പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ കെ ശൈലജ; പദ്ധതിക്ക് തുടക്കമിട്ടത് പത്തനംതിട്ടയിൽ

കുറ്റകൃത്യത്തിന് ഇരയായവർക്ക് താങ്ങായ ജീവനം പദ്ധതിക്ക് തുടക്കം; ജീവനം പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ കെ ശൈലജ; പദ്ധതിക്ക് തുടക്കമിട്ടത് പത്തനംതിട്ടയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്ക് പറ്റിയവർക്കുമായുള്ള സ്വയംതൊഴിൽ പദ്ധതിയായ ജീവനം പദ്ധതി സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയിലാണ് ജീവനം പദ്ധതിക്ക് തുടക്കം കുറിച്ചത്.

സംസ്ഥാനത്തെ വിവിധ കോടതികൾ മുഖേന 2018 ൽ 88 കുറ്റവാളികളേയും 2019ൽ 118 കുറ്റവാളികളേയുമാണ് പ്രൊബേഷൻ ഓഫീസർമാരുടെ നിരീക്ഷണത്തിൻ കീഴിൽ നല്ലനടപ്പിന് വിട്ടിട്ടുള്ളത്. കുറ്റകൃത്യങ്ങൾക്ക് ഇരയായവർ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. കുറ്റകൃത്യത്തിന് ഇരയായി ഗൃഹനാഥൻ കൊല്ലപ്പെടുകയോ ഗുരുതരപരിക്ക് ഏൽക്കുകയോ ചെയ്യുന്നതുമൂലം കുടുംബത്തിന്റെ ഉപജീവന മാർഗമില്ലാതാകും. അത്തരക്കാരെ സഹായിക്കുന്നതിനായാണ് സാമൂഹ്യനീതി വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ ജീവനം പദ്ധതി ആവിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു. ജീവനം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവനം പദ്ധതിയുടെ ഭാഗമായി 2020-21 വർഷം കുറ്റകൃത്യത്തിന് ഇരയായ 50 പേർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി 4.44 ലക്ഷം രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചിട്ടുണ്ട്. നല്ല നടപ്പിൽ വിടുതൽ ചെയ്യപ്പെട്ടവർക്കും മുൻതടവുകാർക്കും തടവുകാരുടെ നിർധനരായ ആശ്രിതർക്കും സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി സാമൂഹ്യ നീതിവകുപ്പ് 15,000 രൂപ ധനസഹായം നൽകുന്നുണ്ട്. കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായമായി പ്രതിമാസം 300 രൂപ മുതൽ 1500 രൂപ വരെയും നൽകുന്നുണ്ട്.

കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതരും ഗുരുതര പരിക്ക് പറ്റിയവരുൾപ്പടെ ഉപജീവനത്തിനായി പ്രയാസം അനുഭവിച്ച 26 ഗുണഭോക്താക്കൾക്ക് തയ്യൽ തൊഴിൽ യൂണിറ്റും ആട് വളർത്തലും ആരംഭിക്കുന്നതിനായിട്ടാണ് ആദ്യഘട്ടത്തിൽ സ്പോൺസർഷിപ്പ് ധനസഹായം കണ്ടെത്തിയത്. കൂടാതെ കുറ്റകൃത്യത്തിന് ഇരയായ ഒരാൾക്ക് ക്ഷീരവികസന വകുപ്പുമായി ചേർന്ന് സബ്സിഡി നിരക്കിൽ ഡയറി യൂണിറ്റും ലഭ്യമാക്കിയിട്ടുണ്ട്. തയ്യൽ തൊഴിൽ യൂണിറ്റ് ആരംഭിക്കുന്നതിനായി 8600 രൂപയും ആട് വളർത്തലിനായി 8000 രൂപയുമാണ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.

വീണാ ജോർജ് എംഎ‍ൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ക്രിമിനോളജി വിഭാഗം മേധാവി പ്രൊഫ. വിജയരാഘവൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇൻ ചാർജ് ജാഫർ ഖാൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ എ.ഒ അബീൻ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP