Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖാപ്പ് പഞ്ചായത്ത് അല്ലിത് നമ്മുടെ കേരളം! അങ്കമാലി ഡിപോൾസ് കോളേജിൽ ജീൻസിന് വിലക്ക്; വിലക്കിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ അച്ചടക്ക നടപടി

ഖാപ്പ് പഞ്ചായത്ത് അല്ലിത് നമ്മുടെ കേരളം! അങ്കമാലി ഡിപോൾസ് കോളേജിൽ ജീൻസിന് വിലക്ക്; വിലക്കിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ അച്ചടക്ക നടപടി

അങ്കമാലി: പെൺകുട്ടികൾ ജീൻസ് ധരിക്കരുതെന്നും മൊബൈൽ ഫോണിൽ സംസാരിക്കരുതെന്നും വിലക്കേർപ്പെടുത്തിയ ഹരിയാനയിലെ ഖാപ്പ് പഞ്ചായത്തിന്റെ പ്രവൃത്തി കുപ്രസിദ്ധമായിരുന്നു. എന്നാൽ ഖാപ്പ് ഗ്രാമത്തെയും നാണിപ്പിക്കുന്ന തീരുമാനം കൈക്കൊണ്ടിരിക്കയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഒരു കോളേജ് മാനേജ്‌മെന്റ്. അങ്കമാലിയിലെ ഡിപോൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിൽ ജീൻസിന് വിലക്ക്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എല്ലാവർക്കുമായി നടപ്പാക്കിയ തീരുമാനമാണ് വിവാദമാകുന്നത്.

വിലക്കിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കോളജധികൃതർ അച്ചടക്ക നടപടി കൈക്കൊണ്ടു. കോളജിൽ ജീൻസ് മേലിൽ ഉപയോഗിക്കാൻ പാടില്ലെന്ന മാനേജ്‌മെന്റിന്റെ ഉത്തരവ് ശനിയാഴ്‌ച്ചയാണ് നടപ്പാക്കിയത്. ജീൻസ് ധരിച്ചെത്തിയ ആൺകുട്ടികളെ വിളിച്ച് കോളേജ് അധികൃതർ വിശദീകരണം ചോദിച്ചു. പെൺകുട്ടികൾ അടക്കമുള്ളവരെ ജീൻസ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ കയറ്റിയില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. എന്നാൽ വിദ്യാർത്ഥികൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇവർക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുകയാണ് കോളേജ് അധികൃതർ.

കോളജധികൃതർ ആരെയും ക്ലാസിൽ കയറ്റിയതുമില്ല. വെളളി, ശനി ദിസങ്ങളിലാണ് കളർവേഷം ധരിക്കാൻ കുട്ടികൾക്ക് അനുവാദമുള്ളത്. കുട്ടികൾ ലോവെയ്സ്റ്റ് ജീൻസ് ധരിച്ചെത്തുമെന്ന് കാരണം പറഞ്ഞാണ് കോളജധികാരികൾ ഉത്തരവിറക്കിയത്. എളുപ്പത്തിൽ ധരിക്കാവുന്നതും ചെലവു കുറഞ്ഞതുമായ ജനകീയ വേഷത്തെ കോജധികാരികൾ നിരോധിച്ചത് തിരിച്ചടിയായെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. വിദ്യാർത്ഥികളിലെ നല്ലൊരു വിഭാഗത്തിനും ജീൻസിട്ടാണ് ശീലം. റെഡി മെയ്ഡായി കിട്ടുന്ന ജീൻസുകൾക്ക് വില കുറവാണെന്നതും എല്ലാവരും ജീൻസ് വാങ്ങാൻ കാരണമാകുന്നു.

മാനേജ്‌മെന്റിന്റെ നിർബന്ധത്തിന് വഴങ്ങി ഇനി പാന്റസ് വാങ്ങാൻ സാധിക്കില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കോളേജിലെ അദ്ധ്യാപകർ തന്നെ ജീൻസ് ധരിക്കുന്നവരുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. അതേസമയം ക്യാമ്പസിൽ ഡീസന്റ് വസ്ത്രധാരണം വേണമെന്നതുകൊണ്ടാണ് ജീൻസിനെ വിലക്കിയതെന്നാണ് മാനേജമെന്റിന്റെ പക്ഷം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP