Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്; എംബസിയും സഹായിച്ചില്ലെന്നും ജയചന്ദ്രൻ മൊകേരി; മാലി ജയിലിൽ നിന്ന് മോചിതനായ മലയാളി അദ്ധ്യാപകൻ ബാഗ്ലൂരിലെത്തി; അവസാനമായത് എട്ട് മാസത്തെ തടവറ ജീവിതം

തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്; എംബസിയും സഹായിച്ചില്ലെന്നും ജയചന്ദ്രൻ മൊകേരി; മാലി ജയിലിൽ നിന്ന് മോചിതനായ മലയാളി അദ്ധ്യാപകൻ ബാഗ്ലൂരിലെത്തി; അവസാനമായത് എട്ട് മാസത്തെ തടവറ ജീവിതം

ന്യൂഡൽഹി: വിദ്യാർത്ഥിയെ ശിക്ഷിച്ചതിന് മാലിയിലെ ജയിലിൽ തടവിലായിരുന്ന അദ്ധ്യാപകനെ മോചിപ്പിച്ചു. മോചിതനായ ജയചന്ദ്രൻ മൊകേരി ബാഗ്ലൂരിലെത്തി. ഇന്ന് കോഴിക്കോട് എത്തും. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മൊകേരി ബംഗുലൂരു വിമാനത്താവളത്തിൽ എത്തിയത്. റോഡ് മാർഗം നാളെയാകും മൊകേരി വീട്ടിലെത്തുക.

മാലിദ്വീപിൽ കഴിഞ്ഞ എട്ട് മാസത്തോളമായി തടവിൽ കഴിയേണ്ടി വന്നതിനൊടുവിലാണ് ജയചന്ദ്രൻ മൊകേരി മോചിതനായത്. സ്‌കൂൾ മാനേജ്‌മെന്റ് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം എംബസിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ലെന്നും മൊകേരി പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാലിയിൽ ഷിപ്പിങ് വ്യവസായവും നിർമ്മാണ വ്യവസായവും നടത്തുന്ന വ്യവസായി പി കെ സെയ്ദ് ഇടപെട്ടതിനെ തുടർന്നാണ് ജയചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പ്രശ്!നത്തിലിടപെട്ടിരുന്നു. ഈ ഇടപെടലുകളെ തുടർന്ന് മൊകേരിയുടെ പേരിലുണ്ടായിരുന്ന കേസുകൾ പിൻവലിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെത്തിയ ജയചന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി ഫോൺ ബന്ധപ്പെട്ടിരുന്നു. തന്റെ മോചനത്തിന് സഹായം നൽകിയതിൽ നന്ദിയും അറിയിച്ചു. കോഴിക്കോട് മൊകേരി സ്വദേശി ജയചന്ദ്രനാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ശിക്ഷിച്ചതിന് മാലിയിൽ തടവിലായത്. വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു ഇയാൾക്കെതിരെ ചുമത്തിയ കുറ്റം .

കഴിഞ്ഞ ഏപ്രിലിൽ ആണ് ജയചന്ദ്രൻ അറസ്റ്റിലായത്. എന്നാൽ ഇക്കാര്യം സ്‌കൂൾ അധികൃതർ ഇയാളുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തേടൊയാണ് ജയചന്ദ്രൻ അറസ്റ്റിലായ വിവരം ബന്ധുക്കൾ അറിഞ്ഞത്. വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പിന്നീട് പരാതി പിൻവലിച്ച് മാതാപിതാക്കളും വിദ്യാർത്ഥിയും രംഗത്തെത്തി.

എന്നാൽ ജയചന്ദ്രനെ മോചിപ്പിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് ജയചന്ദ്രന്റെ കുടുംബവും വിദേശകാര്യ വകുപ്പും ആരോപിച്ചിരുന്നു. തുടർന്നാണ് മോചനത്തിനുള്ള നടപടികൾ ആരംഭിച്ചതായി ജയചന്ദ്രന്റെ ഭാര്യ ജ്യോതിയെ മാലി സർക്കാർ അറിയിച്ചത്. സംസ്ഥാന സർക്കാരും സജീവമായി ഇടപെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP