Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൈന്യത്തിലെ പീഡനം തുറന്നുപറഞ്ഞ് മറ്റൊരു ജവാൻ കൂടി രംഗത്ത്; അവധി നീട്ടിയെടുത്തതിന് മേലുദ്യോഗസ്ഥന്റെ വീട്ടുജോലി ചെയ്യേണ്ടിവന്നെന്ന് വെളിപ്പെടുത്തൽ; നിഷേധിച്ച് സൈന്യം

സൈന്യത്തിലെ പീഡനം തുറന്നുപറഞ്ഞ് മറ്റൊരു ജവാൻ കൂടി രംഗത്ത്; അവധി നീട്ടിയെടുത്തതിന് മേലുദ്യോഗസ്ഥന്റെ വീട്ടുജോലി ചെയ്യേണ്ടിവന്നെന്ന് വെളിപ്പെടുത്തൽ; നിഷേധിച്ച് സൈന്യം

തിരുവനന്തപുരം: ഇന്ത്യൻ കരസേനയിലെ മേലുദ്യോഗസ്ഥരുടെ പീഡനത്തെ കുറിച്ച് അഭിമുഖത്തിൽ തുറന്ന് പറഞ്ഞ മലയാളി ജവാൻ റോയ് മാത്യുവിന്റെ മൃതദേഹം നാസിക്കിൽ കണ്ടെത്തിയതിനു പിന്നാലെ സൈന്യത്തിലെ പീഡനത്തെ സംബന്ധിച്ച് മറ്റൊരു ജവാന്റെ വെളിപ്പെടുത്തൽ.

ഇന്ത്യൻ സൈന്യത്തിലെ സഹായക് സംവിധാനത്തിനെതിരെ ആഞ്ഞടിച്ച് ശിപായി സിന്ധവ് ജോഗിദാസാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജവാൻ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

തന്റെ അവധി നീട്ടിയെടുത്തതിന് മേലുദ്യോഗസ്ഥരുടെ വിട്ടുജോലി ചെയ്യേണ്ടി വന്നയാളാണ് താനെന്നും ഇവരുടെ അടിമപ്പണി എടുക്കേണ്ട ഗതികേടാണ് തന്നെ പോലുള്ള സാധാരണ ജോലിക്കാർക്കെന്നും സിന്ധവ് വീഡിയോയിൽ പറയുന്നു. സൈന്യത്തിനെതിരെ പരാതി ഉന്നയിച്ചതിന് ഏഴുദിവസം സൈനികരുടെ തടവിലായിരുന്നെന്നും സിന്ധവ് കൂട്ടിച്ചേർത്തു.

അതേസമയം, ജോഗിദാസിന്റെ ആരോപണങ്ങൾ സൈന്യം തള്ളിക്കളഞ്ഞു. ഒരു ഓഫിസറുടേയും വീട്ടുജോലിക്കായി ആരെയും നിയോഗിക്കാറില്ല. ജോഗിദാസ് ശിപായി ഹൗസ്‌കീപ്പറാണ്. അദ്ദേഹത്തിന്റെ ജോലി വീടുപണിയും വൃത്തിയാക്കലുമാണെന്നും സൈന്യം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP