Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ഞപ്പിത്തം പടർന്നു പിടിച്ച കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടു പേർ മരിച്ചു; നിരവധി പേർ ഗുരുതരാവസ്ഥയിൽ; ഇരുന്നൂറ്റമ്പതോളം പേർക്കു രോഗബാധ; ഒരു പഞ്ചായത്തിനെ മുഴുവൻ ആശങ്കയിലാഴ്‌ത്തിയിട്ടും രോഗം തടയാൻ ആരോഗ്യവകുപ്പിനു കഴിയുന്നില്ല

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം. നെല്ലിക്കുഴി പഞ്ചായത്തിൽ പടർന്നു പിടിച്ചിട്ടുള്ള മഞ്ഞപ്പിത്തം നിയന്ത്രിക്കുന്നതിനുള്ള ആരോഗ്യവകുപ്പധികൃതരുടെ നീക്കം വിഫലം. രോഗബാധയേ ത്തുടർന്ന് രണ്ടു യുവാക്കൾ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. സമീപ പഞ്ചായത്തുകളിലേക്കും രോഗം വ്യാപിക്കുകയാണ്.

ചെറുവട്ടൂർ കവലയ്ക്ക് സമീപം കാഞ്ഞിരത്തും വീട്ടിൽ അബ്ദുൾ ഖാദറിന്റെ മകൻ പരി കുഞ്ഞ് (30) ഇന്നലെ വെകിട്ടാണ് മരണമടഞ്ഞത്. കഴിഞ്ഞ 20 ദിവസമായി എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ വ്യാഴാഴ്ച നെല്ലിക്കുഴി തണ്ടിയേക്കൽ അലി (43) മരണപ്പെട്ടിരുന്നു. 250 ൽ അധികം പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപകമായി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നതിനിടയിലാണ് തുടർച്ചായി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ചെറുവട്ടൂർ കവലയിൽ അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക് നടത്തുന്ന സ്ഥാപനം നടത്തി വരികയായിരുന്ന പരീക്കുഞ്ഞിനെ രോഗലക്ഷണം കണ്ടതിനെ തുടർന്ന് മുവാറ്റുപുഴ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പിന്നിട് എറണാകുളം ലിസിയിലേക്ക് മാറ്റുകയായിരുന്നു.ഭാര്യ :ഇൻഷ, മക്കൾ: ഇഷാൽ (അഞ്ച്), ഫാത്തിമ (അഞ്ച് മാസം), കബറടക്കം ചൊവ്വാഴ്‌ച്ച രാവിലെ പൂവ്വത്തൂർ ജുമാ മസ്ജിദിൽ

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിലാണ് പ്രദേശത്ത് മഞ്ഞപ്പിത്തം പടർന്നുപിടിച്ചിട്ടുള്ളത്. അടുത്തിടെ ഇവിടെ പ്രവർത്തനം ആരംഭിച്ച ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ആദ്യഘട്ടത്തിൽ രോഗം പിടിപെട്ടതെന്നാണ് ലഭ്യമായ വിവരം. ശുചിത്വമില്ലായ്മയും മലിനജലം ഉപയോഗിക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആരോഗൃവകുപ്പധികൃതർ ഈ ഹോട്ടൽ ഉൾപ്പടെ പ്രദേശത്തെ നിരവധി ഭക്ഷ്യവസ്തു വിൽപ്പന കേന്ദ്രങ്ങൾ പൂട്ടിച്ചിരുന്നു.

ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സമീപത്തെ ഇന്ദിരാഗാന്ധി കോളേജിൽ ആരോഗ്യവകുപ്പധികൃതർ നടത്തിയ പരിശോധനയിൽ, കന്നുകാലികൾ മേയുന്ന പാടത്തെ ചെളിക്കുഴിയിൽ നിന്നും പമ്പ് ചെയ്‌തെത്തിക്കുന്ന വെള്ളം കോളേജിലെ കാന്റിനുകളിലേക്ക് ഭക്ഷണം പാകംചെയ്യുന്നതിനായി വെള്ളമെടുക്കുന്ന കിണറിൽ ശേഖരിക്കുന്നതായി കണ്ടെത്തിയിരുന്നു. കോളേജ് ഹോസ്റ്റലുകളിലെ ഭക്ഷണശാലയിൽ നിലവിൽ ഉപയോഗിച്ചിരുന്ന കിണറിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ എല്ലാ വാർഡുകളിലേയും പൊതുകിണറുകളടക്കം മുഴുവൻ കിണറുകളും സൂപ്പർ ക്ലോറിനേഷൻ നടത്തിവരികയാണ്. കൂടാതെ കോളേജുകളിലെ ജല ശ്രോതസ്സ്, മലിനജല ട്രീന്റ്‌മെന്റ് പ്ലാന്റ്, ലേഡീസ് ഹോസ്റ്റൽ ക്യാന്റീൻ, മെസ്സ് തുടങ്ങിയ എല്ലാ മേഖലകളിലും പരിശോധന നടത്തി രോഗം പടരാതിരിക്കാൻ വേണ്ട ജാഗ്രതാ നിർദ്ദേശവും അധികൃതർ നൽകുന്നുണ്ട്.

ഇതിനിടെ പ്രദേശത്തെ പ്രധാന ശ്രോതസ്സയായ പെരിയാർവാലി കനാലിലെ മാലിന്യങ്ങൾ നീക്കുന്നതിനുള്ള നീക്കം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതായിട്ടാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ. കനാലിലെ മാലിന്യം കോരിയിടുന്നത് പാതയോരത്താണ്. ഇത് വീണ്ടും കനാലിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണെന്നും മാലിന്യകൂമ്പാരം ഗതാഗതത്തിന് തടസ്സമായി മാറിയിരിക്കുകയാണെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP