Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജസ്പ്രീതിന്റെ മരണവുമായി ബന്ധപ്പെട്ട് ക്ലാസ് ടീച്ചറായ ബിജു മാത്യുവിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അധികൃതർ; അദ്ധ്യാപകർക്കെതിരെ രൂക്ഷ വിമർശനവുമായി പിടിഎ യോഗത്തിൽ രക്ഷിതാക്കൾ

ജസ്പ്രീതിന്റെ മരണവുമായി ബന്ധപ്പെട്ട് ക്ലാസ് ടീച്ചറായ ബിജു മാത്യുവിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അധികൃതർ; അദ്ധ്യാപകർക്കെതിരെ രൂക്ഷ വിമർശനവുമായി പിടിഎ യോഗത്തിൽ രക്ഷിതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റരോപിതനായ അദ്ധ്യാപകനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. മലബാർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥി ജസ്പ്രീത് സിങ്ങിന്റെ മരണത്തെ തുടർന്ന് ജസ്പ്രീതിന്റെ ക്ലാസ് ടീച്ചറും കുറ്റാരോപിതനുമായ ബിജു മാത്യുവിനോടാണ് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അധികൃതർ ആവശ്യപ്പെട്ടത്. അടിയന്തര പി.ടി.എ യോഗത്തിൽ കോളേജ് പ്രിൻസിപ്പലാണ് ഇക്കാര്യം വിശദീകരിച്ചത്.

യോഗത്തിൽ അദ്ധ്യാപകർക്കെതിരെ രക്ഷിതാക്കളുടെ രൂക്ഷ വിമർശമുണ്ടായി. അദ്ധ്യാപകർക്കെതിരെ രക്ഷിതാക്കൾ രൂക്ഷവിമർശമാണ് പിടിഎ യോഗത്തിൽ ഉന്നയിച്ചത്. ഹാജർ നൽകാത്തതിൽ ടെക്‌നിക്കൽ പ്രശ്‌നങ്ങൾ മാത്രമാണ് കോളേജിന് പറയാനുള്ളതെന്നും മനുഷ്യത്വം കാണിച്ചില്ലെന്നും വിമർശമുണ്ടായി.

കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്തരേന്ത്യൻ വിദ്യാർത്ഥിയായ ജസ്പ്രീത് സിങ്ങിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യൂണിവേഴ്സ്റ്റി നിർദേശ പ്രകാരമുള്ള 75 ശതമാനം ഹാജർ ഇല്ലാത്തതിനാൽ ജസ്പ്രീതിനെ പരീക്ഷയെഴുതാൻ അധികൃതർ അനുവദിച്ചിരുന്നില്ല. അവധിയാകാനുള്ള കാരണം കൃത്യമായി ക്ലാസ് അദ്ധ്യാപകനോട് പറഞ്ഞിട്ടും മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം. ക്ലാസ് അദ്ധ്യാപകനാണ് ഉത്തരവാദി എന്ന് ചൂണ്ടിക്കാട്ടി ജസ്പ്രീതിന്റെ സഹപാഠികളും രംഗത്തെത്തിയിരുന്നു. തുടർന്ന് കോളേജ് പരിസരം വലിയ സമരങ്ങൾക്കും വഴിമാറി. തുടർന്നാണ് ഇന്ന് അടിയന്തര പിടിഎ യോഗം വിളിച്ചു ചേർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP