Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം അമൃതാനന്ദമയി മഠത്തിൽ വീണ്ടും ആത്മഹത്യ; 15 വർഷമായി അമ്മ ഭക്തനായിരുന്ന ജപ്പാൻ സ്വദേശി ആശ്രമത്തിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം അമൃതാനന്ദമയി മഠത്തിൽ വീണ്ടും ആത്മഹത്യ; 15 വർഷമായി അമ്മ ഭക്തനായിരുന്ന ജപ്പാൻ സ്വദേശി ആശ്രമത്തിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്തെ മാതാ അമൃതാനന്ദമയി മഠത്തിൽ വീണ്ടും ആത്മഹത്യ. ആശ്രമത്തിലെ അന്തേവാസിയും ഏറെക്കാലങ്ങളായി അമ്മയുടെ ഭക്തനുമായിരുന്ന ജപ്പാൻ ജ്വദേശഇ ഓാഷി ഇജിയെ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് ഇയാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അന്തേവാസിയായ ആളാണ് മരിച്ച നിലയിൽ ഇയാളെ കണ്ടത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് പറയുന്ന്. കഴിഞ്ഞ 15 വർഷമായി അമൃതാനന്ദമയീ മഠത്തിലെ ഭക്തനാണ് ഓഷി ഇജിയെ.

മൃതദേഹം കരുനാഗപ്പള്ളി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ട നടപടികൾ തീരുമാനിച്ചിട്ടില്ല. മരണത്തെക്കുറിച്ച് മഠം ഔദ്യോഗികമായി വിശദീകരണവും നൽകിയിട്ടില്ല. എന്നാൽ മാനസിക വിഭ്രാന്തിമൂലമുള്ള ആത്മഹത്യയാണെന്നും മഠവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങൾ വിശദീകരിക്കുന്നു. അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ വിവിധ കേന്ദ്രങ്ങളിൽനിന്ന് സമീപകാലത്തുയർന്നു വന്നിട്ടുണ്ടായിരുന്നു. മഠത്തിലെ അന്തേവാസിയായിരുന്ന ഗെയിൽ ട്രേഡ് വെൽ വെളിപ്പെടുത്തൽ വലിയ വിവാദങ്ങളാണുണ്ടാക്കിയത്. മഠത്തിൽ പലതരത്തിലുള്ള ക്രമക്കേടുകളും നടക്കുന്നുണ്ടെന്ന ആരോപണമാണ് ഗെയിൽ ട്രെഡ് വെൽ ഉന്നയിച്ചത്. ഇവിടെ നടന്ന പല മരണങ്ങളിലും ദൂരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.

ഇത് കൂടാതെ പഞ്ചാബ് സ്വദേശി സത്‌നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടും ആശ്രമത്തിനെതിരെ ആരോപണങ്ങൾ ശക്തമായിരുന്നു. മഠത്തിൽ നിന്നും അമ്മയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പിടികൂടിയ സത്‌നം സിങ് പേരൂക്കട മാനസിക ആരോഗ്യ ആശുപത്രിയിൽ വച്ചാണ് കൊല്ലപ്പെട്ടത്. വാർഡന്മാർ സത്‌നം സിംഗിനെ മർദ്ദിച്ചു കൊലപ്പെടുത്തുകയാണെന്നായിരുന്നു ആരോപണം.

നേരത്തെ അമൃതാനന്ദമയി മഠത്തിലെ കൊടിയ പീഡനം മൂലം കൊല്ലം തേവന്നൂർ സ്വദേശഇയായ രാധാകൃഷ്ണൻ എന്നയാളും ആത്മഹത്യ ചെയ്തിരുന്നു. ആശ്രമത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും എഴുതിയായിരുന്നു രാാധാകൃഷ്ണന്റെ ആത്മഹത്യ. ആത്മഹത്യാകുറിപ്പ് പത്രപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും തപാൽ മാർഗ്ഗം അയച്ച ശേഷമാണ് അദ്ദേഹം സ്വയം മരണം വരിച്ചത്.

തിരുവനന്തപുരം വെള്ളാണി അമൃതശിൽപകലാക്ഷേത്രത്തിലെ ബ്രഹ്മചാരി ആയിരുന്നു മരിച്ച രാധാകൃഷ്ണൻ. അമൃതാനന്ദമയി മഠത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരൂഹമരണങ്ങൾ തുടർക്കഥകൾ ആവുകയാണ്. അമൃതാനന്ദമയി മഠത്തിന്റെ വൻ സ്വാധീനമുള്ളതിനാൽ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയും ഉയർന്നിരുന്നു. അമൃതാനന്ദമയിയുടെ സഹോദരൻ നാരായണൻകുട്ടി, ധുരന്തൻ, അമ്മയുടെ ബന്ധുവായ പ്രദീപ്കുമാർ ഒരു വിദേശ വനിത തുടങ്ങിയവരുടെ മരണങ്ങളും വിവാദത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP