Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂഴിയാർ വനമേഖലയിലെ പട്ടിക വർഗ കോളനികളിൽ സന്ദർശനം നടത്തി ജനീഷ് കുമാർ എംഎൽഎ; സഹായം എത്തിച്ചു; ഓൺലൈൻ പഠന സൗകര്യമൊരുക്കുമെന്നും ഉറപ്പ്

മൂഴിയാർ വനമേഖലയിലെ പട്ടിക വർഗ കോളനികളിൽ സന്ദർശനം നടത്തി ജനീഷ് കുമാർ എംഎൽഎ; സഹായം എത്തിച്ചു; ഓൺലൈൻ പഠന സൗകര്യമൊരുക്കുമെന്നും ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: സീതത്തോട് പഞ്ചായത്തിലെ മൂഴിയാർ വന മേഖലയിലെ പട്ടിക വർഗ കോളനികളിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ സന്ദർശനം നടത്തി. കോളനി നിവാസികൾക്ക് പട്ടികവർഗ വികസന വകുപ്പിന്റെ അവശ്യസാധനങ്ങൾ അടങ്ങിയ സ്പെഷ്യൽ കിറ്റും എംഎൽഎ വിതരണം ചെയ്തു. കോവിഡ് മൂലം മാസങ്ങളായി നീണ്ടു നിൽക്കുന്ന ലോക്ഡൗൺ, ശക്തമായ കാലവർഷം എന്നിവ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് ആശ്വാസമേകി സായിപ്പിൻ കുഴി, വേലുത്തോട്, കൊച്ചാണ്ടി, മൂഴിയാർ 40 എന്നീ കോളനി പ്രദേശങ്ങളിലാണ് ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കുമൊപ്പം എംഎൽഎ സന്ദർശനം നടത്തിയത്.

പട്ടികവർഗ വികസന വകുപ്പിന്റെ ഭക്ഷ്യ സഹായ പദ്ധതി പ്രകാരം ഗോതമ്പ് നുറുക്ക്, പഞ്ചസാര, തേയിലപ്പൊടി, വെളിച്ചെണ്ണ, സവോള, ഉരുള കിഴങ്ങ്, ചെറിയ ഉള്ളി, വെളുത്തുള്ളി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കടുക്, കടല, ചെറുപയർ, വൻപയർ, ഉപ്പ്, ബാത്ത് സോപ്പ്, ബാർ സോപ്പ് എന്നിങ്ങനെ പതിനെട്ടിനം സാധനങ്ങൾ ഉൾക്കൊള്ളുന്ന കിറ്റാണ് എംഎൽഎ വിതരണം ചെയ്തത്. സിവിൽ സപ്ലൈസിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങൾക്ക് പുറമെയാണ് സ്പെഷ്യൽ കിറ്റും നല്കിയത്.

കോളനികളിലെ 18 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുമെന്നും എംഎൽഎ ഉറപ്പു നല്കി. കോളനികളിൽ താമസക്കാരായവരിൽ ആർക്കും നിലവിൽ രോഗം ഇല്ലെന്ന് എംഎൽഎയെ ട്രൈബൽ പ്രമോട്ടർ അറിയിച്ചു. വാക്സിനേഷൻ പൂർത്തീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ എംഎൽഎ പഞ്ചായത്ത് പ്രസിഡന്റിന് നിർദ്ദേശം നല്കി.

സ്പെഷ്യൽ ഭക്ഷ്യധാന്യ കിറ്റ് മണ്ഡലത്തിലെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും എത്തിച്ചു നല്കുമെന്ന് എംഎൽഎ പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിച്ച് ട്രൈബൽ പ്രമോട്ടർമാർ തന്നെ എല്ലാ കുടുംബങ്ങൾക്കും കിറ്റ് എത്തിച്ചു നല്കും. പട്ടികവർഗ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ എല്ലാ കോളനികളിലും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തുമെന്നും എംഎൽഎ പറഞ്ഞു.

എംഎൽഎയോടൊപ്പം സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, ജില്ലാ പട്ടികവർഗ വികസന ഓഫീസർ എസ്.എസ്. സുധീർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.ആർ. പ്രമോദ്, ശ്രീലജ അനിൽ, ഗ്രാമ പഞ്ചായത്തംഗം രാധാ ശശി, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP