Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മതേതരത്വം പ്രസംഗിക്കുന്ന സി.പി.എം ജിഹാദി ഭീകരതയ്ക്ക് കുട പിടിക്കുന്നു; കണ്ണൂരിലെ ചുവന്ന മണ്ണ് മാറി കുങ്കുമ മണ്ണായി മാറുമെന്ന് യോഗി ആദിത്യനാഥ്; സി.പി.എം ഭീകരതയും ഇസ്ലാമിക ഭീകരതയും ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുകയാണെന്ന് കുമ്മനം ജനരക്ഷായാത്രയിൽ

മതേതരത്വം പ്രസംഗിക്കുന്ന സി.പി.എം ജിഹാദി ഭീകരതയ്ക്ക് കുട പിടിക്കുന്നു; കണ്ണൂരിലെ ചുവന്ന മണ്ണ് മാറി കുങ്കുമ മണ്ണായി മാറുമെന്ന് യോഗി ആദിത്യനാഥ്; സി.പി.എം ഭീകരതയും ഇസ്ലാമിക ഭീകരതയും ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുകയാണെന്ന് കുമ്മനം ജനരക്ഷായാത്രയിൽ

രഞ്ജിത് ബാബു

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുണ്ടി കുലുക്കി പക്ഷിയെപ്പോലെയാണ് പെറുമാറുന്നതെന്ന് ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കണ്ണൂർ സ്റ്റേഡിയം കോർണറിൽ ജനരക്ഷാ യാത്രയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൂറിലേറെ എംപിമാരുള്ള ബിജെപി. കേന്ദ്രം ഭരിക്കുമ്പോൾ വിരലിലെണ്ണാവുന്നവരുള്ള സി.പി.എം നേതാവ് കേരളത്തിലിരുന്ന് ലോകകാര്യങ്ങൾ പറയുകയാണ്.

ബിജെപി.യുടെ ജനരക്ഷാ യാത്രക്ക് സിപിഐ.എമ്മിന് എന്താണിത്ര അസഹിഷ്ണുതയെന്ന് കുമ്മനം ചോദിച്ചു. സി.പി.എം ഭീകരതയും ഇസ്ലാമിക ഭീകരതയും സംസ്ഥാനത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുകയാണ്. രണ്ടു കൂട്ടരുടേയും ലക്ഷ്യം ഉന്മൂലനമാണ്. ഇവർ തമ്മിൽ സമാനതകൾ ഏറെയാണ് അഖില കേസിൽ ഇസ്ലാമിക ഭീകരവാദികൾക്കുള്ള ബന്ധം വ്യക്തമാണ്. എന്നിട്ടും സി.പിഎം അതിനെ എതിർക്കുന്നില്ല. എല്ലാ ഭീകരരേയും ചെറുത്തു തോൽപ്പിക്കണം. കുമ്മനം പറഞ്ഞു.

സമാപന പൊതു യോഗത്തിൽ തിങ്ങിക്കൂടിയ ആയിരങ്ങളെ കയ്യിലെടുത്താണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗീ ആദിത്യനാഥ് പ്രസംഗം ആരംഭിച്ചത്. എല്ലാവർക്കും വണക്കം എന്നും ബഹുമാനപ്പെട്ട രാജശേഖർ ജീ എന്നും മലയാളത്തിൽ പറഞ്ഞതോടെ ജെയ് വിളികൾ ഉയർന്നു. കേരളത്തിൽ ഇനി ബലിദാനികൾ ഉണ്ടാവരുത്. പാവനമായ പ്രത്യയ ശാസ്ത്രങ്ങൾക്കു വേണ്ടി ബലിദാനികളായവർക്ക് പ്രണാമം അർപ്പിച്ചാണ് യോഗി ആദിത്യനാഥ് പ്രസംഗത്തിലേക്ക് കടന്നത്.

മതേതരത്വം പ്രസംഗിച്ചു നടക്കുന്ന സി.പിഎം കേരളത്തിൽ ജിഹാദികൾക്ക് വഴിപ്പെടുകയാണ്. ജിഹാദി ഭീകരതക്കെതിരെ പോരാടാൻ ഒരുങ്ങേണ്ടതുണ്ട്. അക്രമത്തിലൂടേയാണ് സിപിഐ.എം അധികാരത്തിൽ വന്നത്. കേരളത്തിന്റെ മണ്ണ് എന്നും ചുവന്ന മണ്ണായി നില നിൽക്കില്ല. അത് കുങ്കുമ മണ്ണായി മാറുകയാണ്. ബിജെപി. കേരളത്തിൽ ലക്ഷ്യം നിറവേറ്റുക തന്നെ ചെയ്യും. അതിനായി ഉത്തര പ്രദേശിലെ ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാവുമെന്നും ആദിത്യനാഥ് പറഞ്ഞു.

സനാതന മൂല്യങ്ങൾക്കു വേണ്ടിയാണ് ആദിശങ്കരൻ ഇവിടെ നിന്നും പുറപ്പെട്ടതും നാല് മഠങ്ങൾ സ്ഥാപിച്ചതും. സനാതന ഹിന്ദുവിന്റെ സംസ്‌ക്കാരം പരിരക്ഷിക്കപ്പെടണം. ആദിത്യ നാഥ് പറഞ്ഞു. യു.പി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ തിങ്ങി നിറഞ്ഞ ജനക്കൂട്ടങ്ങൾ കയ്യടിച്ചും ജയ് വിളിച്ചും പ്രോത്‌സാഹിപ്പിച്ചു കൊണ്ടേയിരുന്നു. വന്ദേ മാതരം ചൊല്ലി ആദിത്യനാഥ് അവരെ പ്രത്യഭിവാദ്യം ചെയ്തു. കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ പ്രസാദ് ശുക്ലയും സി.പി.എം നെ കടന്നാക്രമിച്ചു. ലോകം മുഴുവൻ കമ്യൂണിസ്റ്റ് പാർട്ടികൾ ഇല്ലാതായിക്കൊണ്ടിരിക്കയാണെന്നും കേരളത്തിലെ സി.പി.എം സർക്കാറിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്. എസ്. ബിജെപി പ്രവർത്തകരെ കൊലക്കിരയാക്കുകയാണ് കേരള ഭരണമെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ വക്താവ് വിജയ് സോമനാഥ് ശാസ്ത്രിയും പ്രസംഗിച്ചു.

കനത്ത സുരക്ഷയിൽ ആരംഭിച്ച ജനരക്ഷായാത്രക്ക് യുപി മുഖ്യമന്ത്രിക്കായി 150ഓളം യുപിയിലെ സേനാംഗങ്ങൾ നിലയുറപ്പിച്ച ബിജെപിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ അണികളും ജനക്കൂട്ടവും സി.പി.എം പാർട്ടി ഗ്രാമത്തിൽ പങ്കാളികളാകുന്നത്. സിപിഎമ്മിനെതിരെയും കേരളഭരണത്തിനെതിരെയും അതിരൂക്ഷമായ മുദ്രാവാക്യം വിളികളാണ് ബിജെപി പ്രവർത്തകരിൽ നിന്നും ഉയർന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP