Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനകീയ ഹോട്ടലുകളുടെ പ്രവർത്തനത്തിന് ഭക്ഷ്യ വകുപ്പ് നീക്കിവച്ചത് 600 ടൺ അരി; 25 രൂപയ്ക്ക് ഊണൊരുങ്ങുന്നത് സംസ്ഥാനത്തെ 1000 ജനകീയ ഹോട്ടലുകൾ വഴി'; ജനകീയ ഹോട്ടലുകൾക്കുള്ള അരി റേഷൻ കട വഴി കുറഞ്ഞ നിരക്കിൽ ലഭിക്കും; പങ്കാളികളാകുന്നത് കുടുംബശ്രീ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: സർക്കാർ നടപ്പിലാക്കായി വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവർത്തനത്തിന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് 600 ടൺ അരി നീക്കിവെക്കും. തൊട്ടടുത്തുള്ള റേഷൻകടയിൽനിന്ന് 10.90 രൂപ നിരക്കിലായിരിക്കും ജനകീയഹോട്ടലുകൾക്ക് അരി അനുവദിക്കുക.

കുടുംബശ്രീ യൂണിറ്റുകളിൽനിന്ന് ജില്ലാ സപ്ലൈ ഓഫീസർമാർ അപേക്ഷ നൽകുന്ന മുറയ്ക്ക് അരിക്ക് പെർമിറ്റ് നൽകാനാണ് നിർദ്ദേശം. സംസ്ഥാനത്ത് 1000 ജനകീയ ഹോട്ടലുകളാണ് തുറക്കാൻ തീരുമാനിച്ചിരുന്നത്. 25 രൂപയ്ക്ക് ഊണ് ഇതുവഴി ലഭ്യമാകും. പുതുതായി തുറന്ന ജനകീയ ഹോട്ടലുകൾ വീടുകളിലും ഭക്ഷണമെത്തിക്കുന്നുണ്ട്. ജനകീയ ഹോട്ടലുകൾക്ക് ആവശ്യമായ ഭക്ഷ്യധാന്യം നൽകും. എന്നാൽ, ഇത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കും.

സംസ്ഥാനത്തെ എല്ലാ കാർഡുടമകൾക്കും ഭക്ഷ്യക്കിറ്റ് നൽകുന്നതിനായി മാത്രം സർക്കാരിന് ചെലവാക്കേണ്ടിവരുക 872.88 കോടി രൂപ. സംസ്ഥാനത്ത് 87.29 ലക്ഷം കാർഡുടമകളുണ്ട്. ഇവർക്ക് കിറ്റുനൽകുന്നതിനും കൊറോണ പ്രതിരോധത്തിനുമായുള്ള തുക സർക്കാരിന്റെ കൈവശമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP