Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കണ്ണൂരിൽ നിന്നും തിരുവനനന്തപുരത്തേക്ക് യാത്ര തിരിച്ച ജനശതാബ്ദി എക്സ്‌പ്രസിൽ കോവിഡ് ബാധിതൻ; റിസൾട്ട് അറിഞ്ഞത് തൃശൂരിലെത്തിയപ്പോൾ; കൊച്ചിയിൽ ഇറക്കി കമ്പാർട്ടുമെന്റുകൾ സീൽ ചെയ്തു

കണ്ണൂരിൽ നിന്നും തിരുവനനന്തപുരത്തേക്ക് യാത്ര തിരിച്ച ജനശതാബ്ദി എക്സ്‌പ്രസിൽ കോവിഡ് ബാധിതൻ; റിസൾട്ട് അറിഞ്ഞത് തൃശൂരിലെത്തിയപ്പോൾ; കൊച്ചിയിൽ ഇറക്കി കമ്പാർട്ടുമെന്റുകൾ സീൽ ചെയ്തു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കണ്ണൂരിൽ നിന്നും തിരുവനനന്തപുരത്തേക്ക് യാത്ര തിരിച്ച ജനശതാബ്ദി എക്സ്പ്രസിൽ കോവിഡ് രോഗബാധിതൻ യാത്ര ചെയ്തു. കോഴിക്കോട് നിന്നാണ് ഇയാൾ കയറിയത്. ട്രെയിൻ തൃശൂരിൽ എത്തിയപ്പോഴാണ് പരിശോധനാഫലം പുറത്തുവന്നത്. ഉടൻ തന്നെ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു.

തുടർന്ന് എറണാകുളം നോർത്തിൽ തീവണ്ടി നിർത്തി യാത്രക്കാരനെ റെയിൽവേ ആരോഗ്യവിഭാഗം സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറി. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. യാത്രക്കാരൻ യാത്ര ചെയ്തത് അടക്കം മൂന്ന് കമ്പാർട്ടുമെന്റുകൾ സീൽ ചെയ്തു. കോവിഡ് പരിശോധനാഫലം വരുന്നതിന് മുമ്പേ ഇയാൾ ട്രെയിനിൽ കയറുകയായിരുന്നു എന്നാണ് വിവരം.

കുന്ദമംഗലം സ്വദേശിയായ ഇയാൾ കെഎസ്ഇബി കരാർ ജോലിക്കാരനെന്നാണ് റിപ്പോർട്ട്. മുന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഭാര്യയെ തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രസവത്തിനു അഡ്‌മിറ്റ് ചെയ്തതിനെ തുടർന്നാണ് യാത്രക്ക് തയ്യാറായത്.

കോവിഡ് പൊസിറ്റീവ് ആയ ആൾക്കൊപ്പം യാത്ര ചെയ്ത മൂന്നുപേരെ നിരീക്ഷണത്തിലാക്കി. ട്രെയിൻ തിരുവനന്തപുരത്തെത്തിയ ശേഷം അണുവിമുക്തമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP