Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എൻഐഎ സംഘപരിവാർ താത്പര്യങ്ങൾക്ക് സഹായം ചെയ്യുന്ന ഏജൻസി; കേരളത്തിൽ നിന്ന് പിടികൂടിയ പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ പുറത്തുവിട്ട കാര്യങ്ങൾ സംശയാസ്പദം; കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാനുള്ള നീക്കം ചെറുക്കണമെന്നും ജമാഅത്തെ ഇസ്ലാമി

എൻഐഎ സംഘപരിവാർ താത്പര്യങ്ങൾക്ക് സഹായം ചെയ്യുന്ന ഏജൻസി; കേരളത്തിൽ നിന്ന് പിടികൂടിയ പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ പുറത്തുവിട്ട കാര്യങ്ങൾ സംശയാസ്പദം; കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാനുള്ള നീക്കം ചെറുക്കണമെന്നും ജമാഅത്തെ ഇസ്ലാമി

ജാസിം മൊയ്തീൻ

കോഴിക്കോട്: രാജ്യത്ത് താരതമ്യേന സാമുദായിക സഹവർത്തിത്വം നിലനിൽക്കുന്ന കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ദേശീയ അന്വേഷണ ഏജൻസി ബോധപൂർവം ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ ഹൽഖാ അമീർ എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു. വിവിധ മത, ജാതി സമൂഹങ്ങൾക്കിടയിൽ സംശയം ജനിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാർ താൽപര്യങ്ങൾക്ക് സഹായം ചെയ്യുകയാണ് എൻ.ഐ.എ. അൽഖാഇദ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് പിടികൂടിയ പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളെ കുറിച്ച് അന്വേഷണ ഏജൻസി പ്രാഥമികമായി പുറത്തുവിട്ട കാര്യങ്ങൾതന്നെ സംശയാസ്പദമാണ്.

പിടിയിലായവരെകുറിച്ച് പരിചയക്കാർക്കോ നാട്ടുകാർക്കോ സംശയങ്ങൾ നിലനിൽക്കുന്നില്ല. വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന ആരോപണമാവട്ടെ, എൻ. ഐ.എ യുടെ പതിവ് ആരോപണങ്ങൾ മാത്രമാണ്.കേരളത്തിൽ വർഷങ്ങൾക്കുമുമ്പ് സിമിബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവർക്കെതിരെയുള്ള കേസ് തെളിവില്ലെന്ന് കണ്ടെത്തി കുറ്റാരോപിതരെ കോടതി വെറുതെ വിടുകയായിരുന്നു.

കഴിഞ്ഞ വർഷം മാവോയിസ്റ്റ് ബന്ധം സംശയിച്ച് യു.എ.പി.എ ചുമത്തിയ കോഴിക്കോട്ടെ അലൻ- താഹ കേസിലും ആരോപണങ്ങൾ തെളിയിക്കാൻ ഇതുവരെ അന്വേഷണ ഏജൻസിക്കായിട്ടില്ല. തീവ്രവാദ ബന്ധമുണ്ടെന്നാരോപിച്ച് എൻ.ഐ.എ ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കഴിഞ്ഞദിവസം സൗദി അറേബ്യയിൽ നിന്നെത്തിച്ചവർ കേരളവുമായി നേരിട്ട് ബന്ധമില്ലാത്തവരാണെങ്കിലും അവരെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച് കസ്റ്റഡിയിലെടുത്തത് കേരളത്തെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യമിട്ടാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദ, ഭീകരവാദ ബന്ധം ചുമത്തി എൻ.ഐ.എ ഏറ്റെടുത്ത കേസുകൾ തെളിയിക്കാനാവാതെ കോടതി തള്ളിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെയാണ് ഇത് ചോദ്യം ചെയ്യുന്നത്. വിശ്വാസ്യത നഷ്ടപ്പെട്ട ഏജൻസിയുടെ വെളിപ്പെടുത്തലുകളെ കേരളീയസമൂഹം ജാഗ്രതയോടെ സമീപിക്കണമെന്നും എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP