Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202302Friday

ജസ്റ്റിസ് സിറിയക് ജോസഫിന്റെ മാനസപുത്രനായാണ് അഡ്വ സൈബി ജോസ് കിടങ്ങൂർ അറിയപ്പെടുന്നതെന്ന് കെടി ജലീൽ; ലോകായുക്താ ജസ്റ്റീസിനെതിരെ ആരോപണവുമായി വീണ്ടും മുൻ മന്ത്രി

ജസ്റ്റിസ് സിറിയക് ജോസഫിന്റെ മാനസപുത്രനായാണ് അഡ്വ സൈബി ജോസ് കിടങ്ങൂർ അറിയപ്പെടുന്നതെന്ന് കെടി ജലീൽ; ലോകായുക്താ ജസ്റ്റീസിനെതിരെ ആരോപണവുമായി വീണ്ടും മുൻ മന്ത്രി

സ്വന്തം ലേഖകൻ

കൊച്ചി: ജഡ്ജിമാർക്ക് കൈകൂലി കൊടുത്ത് അനുകൂല വിധി സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന അഡ്വ: സൈബി ജോസ് കിടങ്ങൂരും നിലവിലെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും തമ്മിൽ കൂട്ടുകച്ചവടമെന്ന ആരോപണവുമായി കെടി ജലീൽ എംഎൽഎ.

സിറിയക് ജോസഫ് നേരത്തെ ന്യായാധിപ സ്ഥാനം വഹിച്ച കാലയളവിൽ അനുകൂല വിധി വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരിൽ നിന്ന് സെബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയതായ ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നതായി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു. ഇക്കാര്യം അന്വേഷിക്കണം. ജസ്റ്റിസ് സിറിയക് ജോസഫിന്റ മാനസപുത്രനായാണ് അഡ്വ: സൈബി ജോസ് കിടങ്ങൂർ അറിയപ്പെടുന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് തീരാകളങ്കമാണ് ആരോപണം. നീതിമാന്മാരായ ഹൈക്കോടതി ന്യായാധിപന്മർ തന്നെയാണ് ആക്ഷേപവുമായി മുന്നോട്ടു വന്നിരിക്കുന്നത് എന്ന കാര്യം പ്രശ്‌നങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നതാണെന്നും ജലീൽ ഫേസ് ബുക്കിൽ കുറിച്ചു

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ജസ്റ്റിസ് സിറിയക്കും അഡ്വ: സൈബി ജോസും തമ്മിലുള്ള കൂട്ടുകച്ചവടവും അന്വേഷിക്കണം. കേരള ഹൈക്കോടതിയിലെ അഡ്വക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡണ്ട് അഡ്വ: സൈബി ജോസ് കിടങ്ങൂരിനെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗുരുതരമാണ്. ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് കൈക്കൂലി കൊടുത്ത് അനുകൂല വിധി സമ്പാദിക്കാൻ ലക്ഷങ്ങൾ വാങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന ആക്ഷേപമാണ് പുറത്തുവന്നിരിക്കുന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് തീരാകളങ്കമാണ് ഇതേൽപ്പിച്ചിരിക്കുന്നത്.

നീതിമാന്മാരായ ഹൈക്കോടതി ന്യായാധിപന്മർ തന്നെയാണ് ആക്ഷേപവുമായി മുന്നോട്ടു വന്നിരിക്കുന്നത് എന്ന കാര്യം പ്രശ്‌നങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. അതേ തുടർന്ന് ഹൈക്കോടതി രജിസ്റ്റ്രാർ നൽകിയ പരാതിയിലാണ് എറണാങ്കുളം സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അഡ്വ: സൈബി ജോസ് കിടങ്ങൂരിനെതിരെ ഇതിനെക്കാൾ ഗൗരവമേറിയ ആരോപണങ്ങൾ നേരത്തെയും പറഞ്ഞ് കേട്ടിരുന്നു. ഇക്കാര്യം അഭിഭാഷകർക്കിടയിൽ രഹസ്യമായ പരസ്യമാണ്. ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന നാല് വർഷ കാലയളവിലും കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രണ്ടര വർഷക്കാലവും സുപ്രീംകോടതി ജഡ്ജിയായ മൂന്നേമുക്കാൽ വർഷ കാലയളവിലും അനുകൂല വിധി വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരിൽ നിന്ന് കോടികൾ സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയതായി വ്യാപകമായ ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.

ഇക്കാലയളവിൽ ജസ്റ്റിസ് സിറിയക് ജോസഫ് നടത്തിയ ക്വോറി മാഫിയകൾക്ക് അനുകൂലമായ വിധിന്യായങ്ങൾ ഉൾപ്പടെ പരിശോധനക്ക് വിധേയമാക്കിയാൽ സത്യാവസ്ഥ ബോദ്ധ്യപ്പെടും. ജസ്റ്റിസ് സിറിയക് ജോസഫിന്റെ മാനസപുത്രനായാണ് അഡ്വ: സൈബി ജോസ് കിടങ്ങൂർ അറിയപ്പെടുന്നത്. ജസ്റ്റിസ് സിറിയക് ജോസഫും അഡ്വ: സൈബി ജോസ് കിടങ്ങൂരും തമ്മിലുള്ള കൈക്കൂലിപ്പണം വീതംവെച്ച് എടുത്തതിനെ കുറിച്ചും പുതിയ സാഹചര്യത്തിൽ അന്വേഷണം അനിവാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP