Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജലന്ധറിലേക്ക് പൊലീസ് സംഘം പുറപ്പെടാൻ ഒരുങ്ങവേ വിശ്വാസി കവചത്തിൽ അഭയം തീർത്ത് ജലന്ധർ ബിഷപ്പ്;വാർത്തകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും തനിക്ക് പിന്തുണ നൽകണമെന്നും ലേഖനം; രൂപത മുഖപുസ്തകത്തിലെ ലേഖനത്തിൽ വിശുദ്ധനാക്കി സ്വയം ചിത്രീകരണം; പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസി സമൂഹം ഒപ്പമുണ്ടാകണമെന്ന് ആഹ്വാനവും

ജലന്ധറിലേക്ക് പൊലീസ് സംഘം പുറപ്പെടാൻ ഒരുങ്ങവേ വിശ്വാസി കവചത്തിൽ അഭയം തീർത്ത് ജലന്ധർ ബിഷപ്പ്;വാർത്തകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും തനിക്ക് പിന്തുണ നൽകണമെന്നും ലേഖനം; രൂപത മുഖപുസ്തകത്തിലെ ലേഖനത്തിൽ വിശുദ്ധനാക്കി സ്വയം ചിത്രീകരണം; പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസി സമൂഹം ഒപ്പമുണ്ടാകണമെന്ന് ആഹ്വാനവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡനാരോപണത്തിൽ കുടുങ്ങിയതോടെ വിശ്വാസികളുടെ സംരക്ഷണം വേണമെന്ന് ആഹ്വാനം ചെയ്ത് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രംഗത്ത്. അന്വേഷണസംഘം ബിഷപ്പിനെ തേടി ജലന്ധറിലെത്തുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടെയാണ് വിശ്വാസികളെ മുന്നിൽ നിർത്തി പ്രതിരോധിക്കാൻ ബിഷപ്പ് ശ്രമിക്കുന്നത്. താൻ വിശുദ്ധനാണെന്ന് വരുത്തി തീർക്കാനുള്ള സന്ദേശം അദ്ദേഹം വിശ്വാസികൾക്ക് കൈമാറുകയും ചെയ്തു.

കന്യാസ്ത്രിയുടെ പീഡനാരോപണവുമായി ബന്ധപ്പെട്ട് പ്രതിക്കുട്ടിൽ നിൽക്കുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിൽ നിന്ന് മൊഴിയെടുക്കാൻ കേരളത്തിൽ നിന്നുള്ള ഡി.വൈ.എസ്‌പി അടക്കമുള്ള പൊലീസ് സംഘം കഴിഞ്ഞദിവസം ജലന്ധറിലേക്ക് പുറപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കേസിൽ നിന്നും ഒഴിവാകാനായി വിശ്വസി കവചത്തിനുള്ളിൽ അഭയം പ്രാപിക്കാൻ ബിഷപ്പിന്റെ ശ്രമം. ജലന്ധർ കത്തോലിക്ക രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലൂടെയാണ് കഴിഞ്ഞദിവസം വിശ്വാസികളെ പരിചയാക്കാനുദ്ദേശിച്ചുള്ള ബിഷപ്പിന്റെ സന്ദേശമെത്തിയത്.

മാധ്യമങ്ങൾ വേട്ടയാടുകയാണെന്നും വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും ബിഷപ്പ് പറയുന്ന ലേഖനത്തിൽ പറയുന്നു. കന്യാസ്ത്രീയുടെ   പീഡനത്തെക്കുറിച്ച് എങ്ങും വ്യക്തമാക്കാതെയാണ് നേരിട്ട് പരാമർശിക്കാതെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തന്നെ വിശുദ്ധനാക്കി എഴുതിയ സന്ദേശത്തിൽ ആദ്യപേജിൽ തന്നെ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുഖപുസ്തകം രൂപതയിലെ വിവിധ കുടുംബയൂണിറ്റുകൾ വഴിയാണ് വിശ്വാസികൾക്ക് വിതരണം ചെയ്തിരിക്കുന്നത്. ബിഷപ്പിന്റെ സന്ദേശത്തിൽ കന്യാസ്ത്രീയുടെ പീഡനപരാതിയെ കുറിച്ച് നേരിട്ട് പരാമർശമില്ല. എങ്കിലും പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ വിശ്വാസികളുടെ സഹകരണം വേണമെന്നും ബിഷപ്പെന്ന നിലയിൽ ഇനിയും ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുമെന്നും സന്ദേശത്തിൽ പറയുന്നു.

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ നടപടിയെടുക്കേണ്ടിവരുമെന്ന സൂചന അന്വേഷണസംഘം ഉയർത്തുന്നതിനിടെയാണ് ഇത് മുന്നിൽക്കണ്ടുള്ള ബിഷപ്പിന്റെ സന്ദേശമെന്നാണ് വിലയിരുത്തൽ. അറസ്റ്റുണ്ടാകാതിരിക്കാൻ വിശ്വാസികളെ മുന്നിൽ നിർത്തി പ്രതിരോധിക്കാനാണ് ബിഷപ്പ് ശ്രമിക്കുന്നതെന്ന സൂചനയാണ് ഇത് നൽകുന്നത്. പൊലീസ് സംഘം കഴിഞ്ഞ ദിവസം ഫ്രാങ്കോയെ സന്ദർശിക്കാൻ അനുമതി ചോദിച്ചിരുന്നെങ്കിലും ഇതിന് നിയമതടസ്സങ്ങളുള്ളതിനാൽ ഉടൻ നടക്കില്ലെന്നാണ് സൂചന. അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണത്തിൽ കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് നൽകിയ ഹർജി കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.

കേരള കാത്തലിക് റിഫർമേഷൻ മൂവ്‌മെന്റ് എന്ന സംഘടന നൽകി ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്നാണ് പിന്മാറ്റം. ജസ്റ്റീസ് സുനിൽ തോമസ് അധ്യക്ഷനായ ബെഞ്ചാണ് പിന്മാറിയത്. ഹർജി ഇനി മറ്റൊരു ബെഞ്ച് ആയിരിക്കും പരിഗണിക്കുക. അടുത്ത ദിവസം കോടതി വീണ്ടും പരിഗണിക്കുമെന്നാണ് സൂചന.

ജൂൺ 28ന് കന്യാസ്ത്രീ സമർപ്പിച്ച പരാതിയിൽ 746/2018 നമ്പർ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചങ്ങനാശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ കന്യാസ്ത്രി രഹസ്യമൊഴി നൽകുകയും ചെയ്തു. എന്നാൽ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. എന്നാൽ അപരാധിയാകട്ടെ തന്റെ അധികാരത്തിൽ തുടരുകയും പരാതിക്കാരിയേയും അവരെ പിന്തുണയ്ക്കുന്നവരെയും ഭീഷണിപ്പെടുത്തുകയുമാണ്. ഇതിൽ മൗലികാവകാശത്തിന്റെ കടുത്ത ലംഘനമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങൾ കൊഴുക്കവേയാണ് വിശ്വാസി കവചം തീർത്ത് ഫ്രാങ്കോയുടെ പുതിയ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP