Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിതാ തടവുകാർ ജയിൽചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ; ഒ വി വല്ലിയെ സസ്‌പെൻഡ് ചെയ്തത് സുരക്ഷാവീഴ്‌ച്ച വരുത്തിയതിന്റെ പേരിൽ; ശിൽപ്പയും സന്ധ്യയും ജയിൽ ചാടിയതിന്റെ പേരിൽ ജോലി തെറിച്ചത് രണ്ട് താൽക്കാലിക വാർഡന്മാർക്കും

വനിതാ തടവുകാർ ജയിൽചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ; ഒ വി വല്ലിയെ സസ്‌പെൻഡ് ചെയ്തത് സുരക്ഷാവീഴ്‌ച്ച വരുത്തിയതിന്റെ പേരിൽ; ശിൽപ്പയും സന്ധ്യയും ജയിൽ ചാടിയതിന്റെ പേരിൽ ജോലി തെറിച്ചത് രണ്ട് താൽക്കാലിക വാർഡന്മാർക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ. അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ട് ഒ വി വല്ലിയെ ആണ് സസ്‌പെന്റ് ചെയ്തത്. വനിതാ തടവുകാർ മതിൽ ചാടി രക്ഷപ്പെട്ട സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയതിനാണ് നടപടി. സൂപ്രണ്ടിന് പുറമേ രണ്ട് താൽക്കാലിക വാർഡന്മാരെയും പിരിച്ചുവിട്ടു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും ശിൽപ്പയും സന്ധ്യയും ജയിൽ ചാടിയത്. തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരേയും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ശിൽപ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പൊലീസും റൂറൽ എസ്‌പിയുടെ കീഴിലുള്ള ഷാഡോ പൊലീസും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. കേസ് അന്വേഷിക്കുന്ന ഫോർട്ട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.

അതേസമയം ആസൂത്രിതമായാണ് തങ്ങൾ ജയിൽ ചാടിയതെന്നാണ് യുവതികൾ പൊലീസിന് മൊഴി നൽകിയത്. ജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ തയ്യൽ ക്ലാസിന് ശിൽപ്പയും സന്ധ്യയും പോയിരുന്നു. ഇവിടെ നിന്ന് പരിസരം നിരീക്ഷിച്ച് മനസിലാക്കി. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്പിയിൽ സാരി ചുറ്റി അതിൽ ചവിട്ടി ചാടുകയായിരുന്നു. ജയിൽ കാലാവധി നീളുമെന്ന ഭയത്തെ തുടർന്നാണ് ജയിൽ ചാടിയതെന്ന് യുവതികൾ പറഞ്ഞു. ആറുവർഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകർ പറഞ്ഞിരുന്നു. വേഗം പുറത്തിറങ്ങാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ജയിൽ ചാടാൻ തീരുമാനിച്ചെന്നും യുവതികളുടെ മൊഴി.

ഇരുവർക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാങ്ങോട് സ്വദേശിയായ ശിൽപ്പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് വർക്കല സ്വദേശിയായ സന്ധ്യ അറസ്റ്റിലായത്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിത തടവുകാർ ജയിൽ ചാടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP