Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃശൂരിൽ ജയിൽ ഓഫിസർക്ക് കോവിഡ്; രോഗം ബാധിച്ചത് വിയ്യൂർ സബ് ജയിലിലെ അസി. പ്രിസൺ ഓഫിസർക്ക്: കേരളത്തിലെ ജയിലുകളിൽ ജീവനക്കാരനു കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യം

തൃശൂരിൽ ജയിൽ ഓഫിസർക്ക് കോവിഡ്; രോഗം ബാധിച്ചത് വിയ്യൂർ സബ് ജയിലിലെ അസി. പ്രിസൺ ഓഫിസർക്ക്: കേരളത്തിലെ ജയിലുകളിൽ ജീവനക്കാരനു കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യം

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂരിൽ ജയിൽ ഓഫിസർക്ക് കോവിഡ്. വിയ്യൂർ സബ് ജയിലിലെ അസി. പ്രിസൺ ഓഫിസർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പട്ടാമ്പി സ്വദേശിയായ ഉദ്യോഗസ്ഥൻ പാലക്കാട്ട് ചികിത്സയിലാണ്. കേരളത്തിലെ ജയിലുകളിൽ ജീവനക്കാരനു കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായതിനാൽ അതീവ ജാഗ്രത പുലർത്താനാണ് സർക്കാർ നിർദ്ദേശം. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുമായുണ്ടായ സമ്പർക്കമാണ് രോഗകാരണം.

കോവിഡ് സംശയിക്കുന്ന റിമാൻഡ് തടവുകാരെ പാർപ്പിക്കാൻ അരണാട്ടുകരയിൽ പ്രവർത്തിക്കുന്ന നിരീക്ഷണ കേന്ദ്രത്തിൽ (ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ) അസി. പ്രിസൺ ഓഫിസർ ജോലി ചെയ്തിരുന്നു. ഇവിടെ പാർപ്പിച്ചിരുന്ന ഒരു റിമാൻഡ് തടവുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അസി. പ്രിസൺ ഓഫിസർ ഉൾപ്പെടെയുള്ള ജീവനക്കാർ ക്വാറന്റീനിലായിരുന്നു. അതുകൊണ്ടു തന്നെ ജയിലിലെ മറ്റു ജീവനക്കാരിലേക്കോ തടവുകാരിലേക്കോ രോഗവ്യാപനത്തിന് സാധ്യത ഇല്ലെന്നാണ് പ്രാഥമിക നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP