Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടിക്ക് ജേക്കബ് തോമസിനെ പേടിയോ? മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കാൻ ഡിജിപിക്ക് അനുമതി നിഷേധിച്ചു; ആവശ്യപ്പെട്ടാൽ നിയമനടപടിക്ക് അനുമതി കൊടുക്കുമെന്ന് അൽപ്പം മുമ്പ് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞ മുഖ്യമന്ത്രിയുടെ പൊയ്മുഖം പൊളിഞ്ഞുവീണു

ഉമ്മൻ ചാണ്ടിക്ക് ജേക്കബ് തോമസിനെ പേടിയോ? മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കാൻ ഡിജിപിക്ക് അനുമതി നിഷേധിച്ചു; ആവശ്യപ്പെട്ടാൽ നിയമനടപടിക്ക് അനുമതി കൊടുക്കുമെന്ന് അൽപ്പം മുമ്പ് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞ മുഖ്യമന്ത്രിയുടെ പൊയ്മുഖം പൊളിഞ്ഞുവീണു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാൻ ഡിജിപി ജേക്കബ് തോമസിന് അനുമതിയില്ല. ജേക്കബ് തോമസിന്റെ ആവശ്യം ചീഫ് സെക്രട്ടറി ജിജി തോംസൺ നിരാകരിച്ചു.

ജേക്കബ് തോമസ് ആവശ്യപ്പെട്ടാൽ നിയമനടപടിക്ക് അനുമതി കൊടുക്കുമെന്ന് അൽപ്പം മുമ്പ് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞ മുഖ്യമന്ത്രിയുടെ പൊയ്മുഖമാണ് ഇതോടെ പൊളിഞ്ഞുവീണത്.

തനിക്കെതിരായ നിയമനടപടിക്ക് ജേക്കബ് തോമസ് അനുമതി തേടിയതായി അറിയില്ലെന്നാണ് വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. അത്തരത്തിൽ അനുമതി തേടിയാൽ ഉറപ്പായും നൽകുമെന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. കത്തിനെക്കുറിച്ച് ചീഫ് സെക്രട്ടറി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് ജേക്കബ് തോമസിന്റെ അനുമതി ആവശ്യത്തോടു ചീഫ് സെക്രട്ടറി മുഖം തിരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.

സത്യസന്ധരായ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു ഭയമാണോ എന്ന ചോദ്യമാണ് പുതിയ നടപടികളിലൂടെ ഉയരുന്നത്. അനുമതി തേടിയിട്ടുണ്ടെങ്കിൽ അനുമതി ആ സെക്കൻഡിൽ കൊടുക്കും എന്നു മുഖ്യമന്ത്രി പറഞ്ഞു നാവു വായിലിട്ടതിനു തൊട്ടുപിന്നാലെയാണ് ചീഫ് സെക്രട്ടറി അനുമതി നിഷേധിച്ചുള്ള റിപ്പോർട്ടു വന്നത്.

പാറ്റൂർ കേസിൽ വി എസ് വിജിലൻസ് കോടതിയിൽ ഹർജി നൽകിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഏത് അന്വേഷണവും നേരിടാൻ താൻ തയാറാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. പാറ്റൂരിൽ ഏതായാലും തനിക്ക് ഫ്ളാറ്റില്ല. അഴിമതി ആരോപണം ഉന്നയിച്ച് ആരേയും പേടിപ്പിക്കാൻ കഴിയില്ല. വി എസ്സിന്റെ കാലത്ത് അഞ്ച് വർഷം ഒന്നും ചെയ്യാതിരുന്നിട്ട് ഈ സർക്കാരിനേയും വിവാദങ്ങളിൽ തളച്ചിടാം എന്ന് കരുതിയാൽ അത് നടക്കില്ല. ദേശീയ ഗെയിംസ് നടത്തിയപ്പോൾ മന്ത്രിമാരേയൊക്കെ ജയിലിൽ പോയി കാണാമെന്നാണ് വി എസ് പറഞ്ഞത്. ഗെയിംസ് നടത്തിപ്പിലല്ല, സർവ്വത്ര അഴിമതിയാണ് എന്നു പറഞ്ഞു. ഇപ്പോൾ അതേക്കുറിച്ച് ഒരു മിണ്ടാട്ടവുമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

എന്നാൽ, ഒരന്വേഷണത്തെയും ഭയക്കുന്നില്ല എന്നു പറഞ്ഞതിനു തൊട്ടുപിന്നാലെ തന്നെ ജേക്കബ് തോമസിന് നിയമനടപടിക്കുള്ള അനുമതി നിഷേധിച്ചതോടെ അന്വേഷണത്തിൽ ഭയപ്പെടുന്നുണ്ടോ മുഖ്യമന്ത്രി എന്ന സംശയമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP