Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആഴക്കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കുന്നത്; ആദ്യഘട്ടത്തിൽ 500 ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിന് ഐ. എസ്. ആർ. ഒ. യുമായി ധാരണയായും ജെ.മെഴ്സിക്കുട്ടി അമ്മ

ആഴക്കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കുന്നത്; ആദ്യഘട്ടത്തിൽ 500 ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിന് ഐ. എസ്. ആർ. ഒ. യുമായി ധാരണയായും ജെ.മെഴ്സിക്കുട്ടി അമ്മ

തിരുവനന്തപുരം: ആഴക്കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ പറഞ്ഞു. ഐ. എസ്. ആർ. ഒ. വികസിപ്പിച്ച നാവിക് ഉപകരണം ഘടിപ്പിച്ച ബോട്ടുകളുടെ പരീക്ഷണയാത്ര ശക്തികുളങ്ങര തുറമുഖത്ത് ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.

ആദ്യഘട്ടത്തിൽ 500 ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിന് ഐ. എസ്. ആർ. ഒ. യുമായി ധാരണയായി. തുടർന്ന് 1000 ബോട്ടുകൾക്ക് കൂടി ഉപകരണം വാങ്ങും. പിന്നീട് ഇവ കെൽട്രോൺ വഴി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉപകരണത്തിന്റെ സാങ്കേതിക വിദ്യ കൈമാറുമെന്ന് ഐ. എസ്. ആർ. ഒ. ഉറപ്പ് നൽകിയിട്ടുണ്ട്. മത്സ്യലഭ്യത, കാലാവസ്ഥാ വ്യതിയാനം, കപ്പൽ ചാലുകൾ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഉപകരണത്തിലൂടെ സന്ദേശമായി കൈമാറാനാകും. പരീക്ഷണ യാത്രയുടെ അടിസ്ഥാനത്തിൽ ഇവയുടെ പ്രായോഗികക്ഷമത വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

കൊല്ലത്തു നിന്ന് നാവിക് ഘടിപ്പിച്ച രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് കടലിലേക്ക് പോയത്. വിഴിഞ്ഞത്തു നിന്ന് രണ്ട് ഫൈബർ ബോട്ടുകളും കൊച്ചി വൈപ്പിനിൽ നിന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ചെറിയ കപ്പലും ഇതോടൊപ്പം കടലിലേക്ക് പോയിട്ടുണ്ട്. ബോട്ടുകളെല്ലാം ഇന്ന് (ജനുവരി 6) വൈകിട്ട് ആറു മണിയോടെ തിരിച്ചെത്തും. വിഴിഞ്ഞത്തു നിന്ന് പുറപ്പെട്ട ബോട്ടുകൾ കടലിൽ 40 കിലോമീറ്റർ വരെ പോകും. വലിയ ബോട്ടുകൾ 200 നോട്ടിക്കൽ മൈൽ വരെ സഞ്ചരിച്ച് നാവിക് സംവിധാനത്തിന്റെ ശേഷി പരിശോധിക്കും.

സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ശാസ്ത്രജ്ഞനായ സിജി എം. തങ്കച്ചൻ, സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ. അനിൽകുമാർ, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായ ബിനോയ് എന്നിവരാണ് കൊച്ചിയിൽ നിന്നുള്ള കപ്പലിൽ മത്സ്യത്തൊഴിലാളികളായ സിറാജിനും ജസ്റ്റിനുമൊപ്പം പോയത്. നീണ്ടകരയിൽ നിന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ഡോ. ആൻഡ്രൂസ് സ്പെൻസർ, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരായ ശിവാനന്ദൻ, സിജോ, ഷെല്ലി, മത്സ്യത്തൊഴിലാളികളായ റോയി, സുജിമോൻ, ആൽബർട്ട് എന്നിവരാണ് പോയത്. വിഴിഞ്ഞത്തു നിന്ന് യേശുമാത, ഗോഡ്സൺ എന്നീ ഫൈബർ ബോട്ടുകളാണ് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP