Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുറ്റക്കാരനെ രക്ഷിക്കാൻ ശ്രമിക്കരുത്, മുകേഷിന്റെയും ഗണേശിന്റേയും സർക്കാർ നിലപാടല്ല: ഇടത് എംഎൽഎമാർക്കെതിരെ പരസ്യ നിലപാടുമായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കുറ്റക്കാരനെ രക്ഷിക്കാൻ ശ്രമിക്കരുത്, മുകേഷിന്റെയും ഗണേശിന്റേയും സർക്കാർ നിലപാടല്ല: ഇടത് എംഎൽഎമാർക്കെതിരെ പരസ്യ നിലപാടുമായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: അമ്മയിൽ നിന്ന് രാജിവെച്ച നടിമാരെ പിന്തുണച്ചും മൗനം പാലിക്കുന്ന ഇടത് എംഎൽഎമാരെ വിമർശിക്കും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. നടിമാർക്ക് പരസ്യ പിന്തുണയുമായി നടി ജെ മേഴ്സിക്കുട്ടിയമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. 'അമ്മയുടെ മക്കൾ തുല്യരാണ്. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്. അമ്മ എന്തുകൊണ്ടാണ് അങ്ങനെശയാരു നിലപാട് എടുത്തതെന്ന് അത്ഭുതപ്പെടുത്തി. കുറ്റം ചെയ്തവർ എത്രപ്രമാണിയായാലും ശിക്ഷിക്കപ്പെടണം. സമൂഹത്തിൽ അവനുള്ള സ്ഥാനം കുറ്റവാളിയുടേതായിരിക്കണം. അവന് മറ്റൊരു പരിവേഷംകൊടുത്ത് രക്ഷിക്കാൻ ആര് ശ്രമിച്ചാലും അത് സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല' എന്ന് മന്ത്രി പറഞ്ഞു.

'അമ്മ എന്താണ് അങ്ങനെയൊരു തീരുമാനം എടുത്തതെന്ന് എന്നെ അത്ഭുതപ്പെടുത്തി. അതിന് അവർ പറയുന്ന ന്യായം സാമാന്യ യുകതിക്ക് നിരക്കുന്നതുമല്ല. രണ്ട് ഇടതു എംഎൽഎമാർ അമ്മയിൽ ഉണ്ടെന്നതിനാൽ അമ്മയ്ക്ക് സർക്കാരിൽ സ്വാധീനം ചെലുത്താനാവില്ല. അവർ അമ്മയിൽ സ്വീകരിക്കുന്നത് ഇടതുപക്ഷത്തിന്റെ നിലപാടല്ല. ഇരയായ പെൺകുട്ടിക്ക് ശക്തമായ പിന്തുണയാണ് സർക്കാർ നൽകി വരുന്നത്. അത് തുടരും.' മന്ത്രി കൂട്ടിച്ചേർത്തു.

സിനിമയിൽ റോൾമോഡലായവർ സ്വന്തം ജീവിതത്തിലും അങ്ങനെയാവണ്ടേ എന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. വിഷയത്തിൽ ഏതാനും നടികൾ മാത്രമേ പ്രതികരിച്ചു കണ്ടുള്ളൂ. സ്ത്രീ സമൂഹമാകെ അവരെ അഭിനന്ദിക്കുന്നൂ, മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP