Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈബർ അടിമകൾക്കായി ചികിത്സാകേന്ദ്രം ആലോചിച്ചുതുടങ്ങണം; നവമാധ്യമങ്ങളോടുള്ള ആസക്തി ലഹരിയായി മാറി; കുറ്റകൃത്യങ്ങൾക്കുള്ള മാർഗ്ഗമായി മാറിയെന്നും മുഖ്യമന്ത്രി

സൈബർ അടിമകൾക്കായി ചികിത്സാകേന്ദ്രം ആലോചിച്ചുതുടങ്ങണം; നവമാധ്യമങ്ങളോടുള്ള ആസക്തി ലഹരിയായി മാറി; കുറ്റകൃത്യങ്ങൾക്കുള്ള മാർഗ്ഗമായി മാറിയെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: സൈബർ അടിമകൾക്ക് ചികിൽസ നൽകാനുള്ള കേന്ദ്രങ്ങൾ ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നവമാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്. നവമാധ്യമങ്ങൾ കുറ്റകൃത്യങ്ങൾക്കുള്ള മാർഗ്ഗമായി മാറി. ചിലർക്ക് സമൂഹമാധ്യമങ്ങളോടുള്ള ആസക്തി ലഹരിയായി മാറിയിട്ടുണ്ട്. എല്ലാത്തിന്റേയും ഗുണദോഷങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു

ലഹരിമരുന്നു പോലെ കുട്ടികളെ വഴി തെറ്റിക്കുന്ന സ്ഥിതിയിലേക്ക് നവ മാധ്യമങ്ങളും മാറിയിട്ടുണ്ട്. നവ മാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തെ പറ്റി കുട്ടികളെ മനസിലാക്കാൻ അദ്ധ്യാപകരും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമ്പാവൂർ കുറുപ്പംപടിയിൽ മേരിപോൾ സ്മാരക വായനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അന്തരിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ഡി. ബാബുപോളും, സഹോദരൻ റോയ്‌പോളും ചേർന്ന് അമ്മയുടെ സ്മരണയ്ക്കായി നിർമ്മിച്ചതാണ് വായനശാല. പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, മുൻ എംഎൽഎ സാജു പോൾ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP