Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തീവ്രവാദത്തിന് മതഗ്രന്ഥങ്ങളിൽനിന്ന് തെളിവ് തേടുന്നത് കുറ്റകരമാണെന്ന് മുജഹിദീൻ വിഭാഗം; മതത്തിന്റെ യഥാർത്ഥ സ്രോതസ്സിൽ നിന്ന് പഠിക്കാൻ തയ്യാറായാൽ തെറ്റിദ്ധാരണ ഒഴിവാക്കാനാകുമെന്നും കെ.എൻ.എം യുവജന വിഭാഗമായ ഐ.എസ്.എം; പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാൻ ഭരണകർത്താക്കൾക്ക് ബാധ്യതയുണ്ടെന്നും സംസ്ഥാന സംഗമം

തീവ്രവാദത്തിന് മതഗ്രന്ഥങ്ങളിൽനിന്ന് തെളിവ് തേടുന്നത് കുറ്റകരമാണെന്ന് മുജഹിദീൻ വിഭാഗം; മതത്തിന്റെ യഥാർത്ഥ സ്രോതസ്സിൽ നിന്ന് പഠിക്കാൻ തയ്യാറായാൽ തെറ്റിദ്ധാരണ ഒഴിവാക്കാനാകുമെന്നും കെ.എൻ.എം യുവജന വിഭാഗമായ ഐ.എസ്.എം; പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാൻ ഭരണകർത്താക്കൾക്ക് ബാധ്യതയുണ്ടെന്നും സംസ്ഥാന സംഗമം

ജംഷാദ് മലപ്പുറം

മലപ്പുറം: തീവ്രവാദത്തിന് മതഗ്രന്ഥങ്ങളിൽനിന്ന് തെളിവ് തേടുന്നത് കുറ്റകരമാണെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ വിഭാഗം, മതത്തിന്റെ യഥാർത്ഥ സ്രോതസ്സിൽ നിന്ന് പഠിക്കാൻ തയ്യാറായാൽ തെറ്റിദ്ധാരണ ഒഴിവാക്കാനാകുമെന്നും കെ.എൻ.എം യുവജന വിഭാഗമായ ഐ.എസ്.എം എട്ടാം സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു, സംഗമത്തിൽ പങ്കെടുത്തത് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽനിന്നെത്തിയ ഖുർആൻ പഠിതാക്കളാണ്,

യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ എട്ടാം സംസ്ഥാന സംഗമം സമാപിച്ചു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽനിന്നുമായെത്തിയ ഖുർആൻ പഠിതാക്കളുടെ നിറഞ്ഞ സാന്നിദ്ധ്യം സംഗമത്തെ ധന്യമാക്കി. മലപ്പുറം എടവണ്ണ ചമ്പക്കുന്ന് ടി.പി റോയൽ പാലസിൽ സംഘടിപ്പിച്ച സംഗമത്തിൽ സ്ത്രീകളുടെയും യുവാക്കളുടെയും സാന്നിദ്ധ്യം ശ്രദ്ധേയമായി.

തീവ്രവാദത്തിന് മതഗ്രന്ഥങ്ങളിൽനിന്ന് തെളിവ് തേടുന്നത് കുറ്റകരമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. എല്ലാമതങ്ങളുടെയും സന്ദേശം ആർദ്രതയും കാരുണ്യവുമാണ്. മതത്തിന്റെ യഥാർത്ഥ സ്രോതസ്സിൽ നിന്ന് പഠിക്കാൻ തയ്യാറായാൽ തെറ്റിദ്ധാരണ ഒഴിവാക്കാനാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആൾക്കൂട്ട അക്രമം അംഗീകരിക്കാനാകില്ല. പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാൻ ഭരണകർത്താക്കൾക്ക് ബാധ്യതയുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ അദ്ധ്യക്ഷത വഹിച്ചു. പി.വി അബ്ദുൽവഹാബ് എംപി അവാർഡ് ദാനം നിർവ്വഹിച്ചു. കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മഗനി, യു.എ.ഇ ഇസ്ലാഹി സെൻരർ പ്രസിഡന്റ് എ.പി അബ്ദുസ്സമദ്, കെ.എൻ.എം സെക്രട്ടറിമാരായ ഡോ. എ.ഐ അബ്ദുൽ മജീദ് സലാഹി, മുഹമ്മദ് സലീം സുല്ലമി, വെളിച്ചം കൺവീനൽ കെ.എം.എ അസീസ്, ഹാരിസ് മാസ്റ്റർ കാവനൂർ പ്രസംഗിച്ചു.

കേരളത്തിന് പുറമെ ബാംഗ്ലൂർ, ലക്ഷദ്വീപ്, വിദേശ രാജ്യങ്ങളായ ഒമാൻ, യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ബഹറൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളും വെളിച്ചം പഠന പദ്ധതിയിൽ പങ്കാളികളായി.പഠനത്തിലും പരീക്ഷയിലും പങ്കാളികളായി. വെളിച്ചം പരീക്ഷയിൽ നൂറ് ശതമാനം മാർക്ക് നേടിയവരിൽ നിന്നും തിരെഞ്ഞെടുക്കപ്പെട്ട മൂന്നുപേർക്ക് ഇരുപത്തിഅയ്യായിരം, പതിനയ്യായിരം, പതിനായിരം എന്നിങ്ങനെയും ബാലവെളിച്ചം പരീക്ഷയിൽ നൂറ് ശതമാനം മാർക്ക് നേടിയവരിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മൂന്നുപേർക്ക് പതിനായിരം, അയ്യായിരം, രണ്ടായിരത്തി അഞ്ഞൂറ് എന്നിങ്ങനെയും അവാർഡും നൽകി.
പഠന സംഗമം കെ.എൻ.എം സെക്രട്ടറി എം ടി അബ്ദുസ്സമദ് സുല്ലമി ഉദ്ഘാടനം ചെതു. പി.സി മൻസൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ തൻവീർ, ശഫീഖ് അസ്ലം, എം.എം അക്‌ബർ ജാഫർ പോത്ത്കല്ല്, എൻ.സി ഫൈസൽ പ്രസംഗിച്ചു.

അക്കാഡമിക സെഷൻ കെ.എൻ.എം സെക്രട്ടറി ഡോ. പി.പി അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. നാസർ മുണ്ടക്കയം അദ്ധ്യക്ഷതവഹിച്ചു. ശബീർ കൊടിയത്തൂർ, അബ്ദുസ്സലാം പാലപറ്റ, അബ്ദുൽഹക്കീം പറളി, നൗഫൽ അൻസാരി പ്രസംഗിച്ചു. പാനൽ ഡിസ്‌കഷനിൽ എം.അബ്ദുറഹ്മാൻ സലഫി, മമ്മൂട്ടി മുസ്ല്യാർ, ശുക്കൂർ സ്വലാഹി, സിറാജ് ചേലേമ്പ്ര, ഡോ. അഫസൽ വയനാട് പ്രസംഗിച്ചു. വനിതാസമ്മേളനം എം.ജി.എം പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. ശമീമ ഇസ്ലാഹിയ, ബി.വി ഉഷാനായർ, എ. ജമീല ടീച്ചർ, മൈമൂനടീച്ചർ എടക്കര, സക്കീന നജാത്തിയ, നബീല കുനിയിൽ, ആമിന അൻവാരിയ്യ, എൻ.വി സുആദ ടീച്ചർ പ്രസംഗിച്ചു.

സമാപന സമ്മേളനം കെ.എൻ.എം വൈസ് പ്രസിഡന്റ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ ജംഷീർ ഫാറൂഖി, പി.കെ ബഷീർ എംഎ‍ൽഎ, നൂർമുഹമ്മദ് നൂർഷ, മുനീർ സേലഫി മങ്കട, വി.പി അഹമ്മദ് കുട്ടി മദനി, നബീൽ മാഞ്ചേരി, ഹംസസുല്ലമി കാരക്കുന്ന്, എം.എസ്.എം പ്രസിഡന്റ് അബദുൽ ജലീൽ മാമാങ്കര, സുബൈർ തെക്കുംമുറി റഹ്മത്തുല്ല സ്വലാഹി പ്രസംഗിച്ചു.

കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ
നിയമ നിർമ്മാണം ആവശ്യം

കുട്ടികൾക്കെതിരായി സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനിർമ്മാണം വേണമെന്ന് ഐ .എസ്.എം വെളിച്ചം എട്ടാം ഘട്ട സംസ്ഥാന സംഗമത്തിന്റെ ബാല സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വലിയ തോതിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വ്യാപിച്ചിട്ടുണ്ട്. സ്വന്തം വീടുകളിൽ പോലും കുട്ടികൾ,സുരക്ഷിതരല്ലാത്ത അവസ്ഥയാണ് ഉള്ളത്. മാതാപിതാക്കളിൽ നിന്നും വലിയ രീതിയിൽ മർദനമേറ്റ് കുട്ടികൾ മരണ പെടേണ്ടി വരുന്നത് ഏറെ ഗൗരവമുള്ളതാണനും സമ്മേളനം വിലയിരുത്തി. ബാല സമ്മേളനം എം. എസ്. എം.സംസ്ഥാന ട്രഷറർ ജാസിർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.

നാസർ ഫാറൂഖി, ജലീൽ പരപ്പനങ്ങാടി, സൈദ് മുഹമ്മദ് കുരുവട്ടൂർ, എന്നീവർ പ്രഭാഷണം നടത്തി. കുട്ടികളുടെ കലാപരിപാടികൾ എം. എസ്.എം. മലപ്പുറം ഈസ്റ്റ് ട്രഷറർ അനസ് മഞ്ചേരി നേതൃത്വം നൽകി. അഷ്‌റഫ് മൗലവി, റഹ്മത്തുള്ള ചാലിയം,യഹ്യ കാളികാവ്, അസ്‌കർ നിലമ്പൂർ,അനസ് സ്വലാഹി, ഫൈസൽ ബാബു സലഫി, ഇഖ്ബാൽ പാലക്കാട്, നബീൽ മുഴിക്കൽ,സലാം അൻസാരി,ഷമീർ,ശിബിലി,സാജിദ് ഓതായി എന്നീവർ സന്നിഹിതരായി.എം.എസ്.എം.സംസ്ഥാന ജോ. സെക്രട്ടറി അസ്ലം ചങ്ങര സ്വാഗതവും എം.എസ്. എം.മലപ്പുറം ഈസ്റ്റ് ജില്ല ജോ. സെക്രട്ടറി ജംഷീദ് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP