Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐടി ആക്ട് ഭേദഗതി ചെയ്യാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ; സൈബർ കേസുകളിൽ ശിക്ഷ ദുർബലമാകുമ്പോൾ കുറ്റകൃത്യം ചെയ്യാനുള്ള പ്രവണത കൂടുന്നു; സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയുമായി നാല് കന്യാസ്ത്രീകൾ അദാലത്തിൽ

ഐടി ആക്ട് ഭേദഗതി ചെയ്യാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ; സൈബർ കേസുകളിൽ ശിക്ഷ ദുർബലമാകുമ്പോൾ കുറ്റകൃത്യം ചെയ്യാനുള്ള പ്രവണത കൂടുന്നു; സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയുമായി നാല് കന്യാസ്ത്രീകൾ അദാലത്തിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: സൈബർ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരികയാണ്. ഇത്തരം കേസുകളിൽ ശിക്ഷ ദുർബലമാകുമ്പോൾ കുറ്റകൃത്യം ചെയ്യാനുള്ള പ്രവണത ആളുകളിൽ വർധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഐ ടി ആക്ട് നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ.സൈബർ മേഖലയിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നിലപാട്. ദുർബല വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതാണ് നിലവിലെ അവസ്ഥ. അതുകൊണ്ട് തന്നെ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നില്ല. സൈബർ കുറ്റകൃത്യങ്ങൾ കുറയണമെങ്കിൽ കനത്ത ശിക്ഷ തന്നെ നൽകണമെന്ന് വനിത കമ്മീഷൻ അംഗം എം എസ് താര പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ സംസാരിക്കുകയായിരുന്നു എം എസ് താര.

ആർക്കും ആരെയും എന്തും പറയാനുള്ള സമൂഹമാധ്യമങ്ങളെ ചിലർ തെരഞ്ഞെടുക്കുകയാണ്. സാങ്കേതിക വിദ്യ ശരിയായി ഉപയോഗിക്കാൻ പലർക്കും അറിയില്ല. കമ്മീഷന്റെ മുന്നിൽ വരുന്ന കേസുകളിൽ വലിയൊരു ശതമാനവും സൈബർ മേഖലകളുമായി ബന്ധപ്പെട്ടതാണെന്നും അവർ വ്യക്തമാക്കി.57 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 12 എണ്ണം പരിഹരിച്ചു. 3 എണ്ണം റിപ്പോർട്ടിനായി അയച്ചു. 1 കേസ് ഫുൾ ബെഞ്ച് സിറ്റിംഗിലും 41 എണ്ണം അടുത്ത അദാലത്തിലും പരിഗണിക്കും.സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയുമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാല് കന്യാസ്ത്രീകൾ അദാലത്തിലെത്തി. കന്യാസ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിച്ച രീതിയിലുള്ള പരാതിയാണ് തെളിവ് സഹിതം ഇവർ ഹാജരാക്കിയത്. പരാതിയിൽ സൈബർ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മിഷൻ അറിയിച്ചു. സമ്മർദ്ദത്തെ തുടർന് പോസ്റ്റിട്ടയാൾ അത് പിൻവലിച്ചിട്ടുണ്ടെങ്കിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പോസ്റ്റിന് വരുന്ന മറുപടികൾ വളരെ മോശമാണെന്നും വിഷയത്തിൽ പരിധിയിൽ നിന്നുകൊണ്ട് പരിഹാരം കാണുമെന്നും കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കി.

വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം വേർ പിരിയുന്നവരുടെ എണ്ണം കൂടുകയാണെന്ന് കമ്മിഷൻ അംഗം ഇ എം രാധ പറഞ്ഞു. വിവാഹത്തെ ഗൗരവമായി കാണാത്തതാണ് മിക്ക കുടുംബ ബന്ധങ്ങളും തകരാൻ കാരണമാകുന്നതെന്നും ഇ എം രാധ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP