Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി വിമാനത്താവളത്തിലെ റൺവേ ജോലികൾ പൂർത്തിയായതിന് പിന്നാലെ തീരാദുരിതവുമായി പ്രദേശവാസികൾ; ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ; പ്രതിഷേധ സൂചകമായി പ്രളയ ദുരിതാശ്വാസമായി ലഭിച്ച വസ്തുക്കൾ തിരികെ നൽകി കാഞ്ഞൂർ പഞ്ചായത്ത്

കൊച്ചി വിമാനത്താവളത്തിലെ റൺവേ ജോലികൾ പൂർത്തിയായതിന് പിന്നാലെ തീരാദുരിതവുമായി പ്രദേശവാസികൾ; ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ; പ്രതിഷേധ സൂചകമായി പ്രളയ ദുരിതാശ്വാസമായി ലഭിച്ച വസ്തുക്കൾ തിരികെ നൽകി കാഞ്ഞൂർ പഞ്ചായത്ത്

പ്രകാശ് ചന്ദ്രശേഖർ

കാലടി: കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിയുടെ നേതൃത്വത്തിൽ റൺവേ ഉൾപ്പടെയുള്ളവയുടെ പ്രവർത്തനങ്ങൾ നടന്നപ്പോൾ പ്രാദേശിക വാസികൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുവാൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ചെങ്ങൽ തൊടിന്റെ നീരൊഴുക്ക് തടഞ്ഞ് വിമാനതാവളത്തിലെ റൺവേ നിർമ്മിച്ചതു മൂലം കാലടി, കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളാണ് ഏറേ ബുദ്ധിമുട്ടുന്നത്. വിമാനതാവളം തുടങ്ങിയതിനു ശേഷം കാലവർഷ കാലത്ത് ഈ പഞ്ചായത്തുകളിലെ പല സ്ഥലങ്ങളിലെയും ജനങ്ങൾക്ക് പുറത്ത് പോലും ഇറങ്ങുവാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളപ്പൊക്കസമയത്തുകൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി കാഞ്ഞൂർ പഞ്ചായത്തിന് നൽകിയ ദുരിതാശ്വാസ വസ്തുക്കൾ പഞ്ചായത്ത് തിരിച്ച് നൽകിയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത് . ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് പഞ്ചായത്ത് ദുരിതാശ്വസ വസ്തുക്കൾ തിരിച്ച് നൽകിയത്.

കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ തുറവുംകര ഭാഗങ്ങളിൽ വെള്ളം കയറിയത് നെടുമ്പാശേരി വിമാനത്താവളത്തിന്റെ അശാസ്ത്രീയ നിർമ്മാണം മൂലമാണ്. ചെങ്ങൽതോട് അടച്ചു കെട്ടിയതാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടു. ഇതാണ് വൻ നാശം ഉണ്ടാകാൻ കാരണമായത്. വൻനാശനഷ്ടമാണ് തുറവും കരയിൽ ഉണ്ടായത്. തുറവുംകര പൂർണമായും വെള്ളപ്പൊക്കത്തിൽ മുങ്ങിയിയിരുന്നു.കാഞ്ഞൂർ പഞ്ചായത്തിലെ പ്രളയ ബാധിതർക്ക് വിതരണം ചെയ്യാൻ വേണ്ടി വെള്ളം ഇറങ്ങി ദിവസങ്ങൾ കഴിഞ്ഞപ്പോൾ സിയാൽ അധികൃതർ ദുരിതാശ്വസ കിറ്റ് പഞ്ചായത്തിൽ കൊണ്ടു നൽകുകയായിരുന്നു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് പഞ്ചായത്ത് ഇത് വിതരണം ചെയ്തിരുന്നില്ല.

പഞ്ചായത്ത് ഏകകണ്ഠമായാണ് ദുരിതാശ്വസ വസ്തുക്കൾ മടക്കി നൽകാൻ തീരുമാനമെടുത്തത്. പഞ്ചായത്ത് ഭരണസമിതിയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും, നാട്ടുകാരും ചേർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ചെന്ന് അധികൃതർക്ക് ബുധനാഴ്ച രാവിലെ 10.30 ന് നേരിട്ടെത്തി വസ്തുക്കൾ തിരിച്ച് നൽകാനാണ് തീരുമാനിച്ചിരുന്നത്.എന്നാൽ തിങ്കളാഴ്ച രാവിലെ സിയാൽ അധികൃതർ പഞ്ചായത്തിൽ നിന്നും വസ്തുക്കൾ എടുത്തുകൊണ്ട് പോവുകയായിരുന്നു.

സിയാൽ പഞ്ചായത്തിനോട് കാണിക്കുന്ന അവഗണനയുടെ പ്രതിഷേധമാണ് ദുരിതാശ്വസ വസ്തുക്കൾ തിരികെ നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എംപി. ലോനപ്പൻ പറഞ്ഞു. കാലടി ഗ്രാമപഞ്ചായത്തുകൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് എതിരെ പ്രമേയം നേരത്തേ പാസാക്കിയിരുന്നു ശ്രീമുലനഗരം പഞ്ചായത്തും പ്രതിഷേധ സമരങ്ങളുമായി രംഗത്ത് വരുവാൻ ഒരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP