Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണ്ഡലകാലം സന്നിധാനത്തെത്തുന്ന അയ്യപ്പന്മാർക്ക് 'ദുരിതകാലം' ; ശുചിമുറികളിൽ വെള്ളമില്ലാത്തതിനാൽ പ്രാഥമിക കൃത്യങ്ങൾക്ക് വനം തന്നെ ശരണം; വൃത്തി ഹീനമായ അവസ്ഥയിൽ ശബരിമലയിലെ ശുചിമുറികൾ; പമ്പയിലെ സർക്കാർ ആശുപത്രിയിൽ കെട്ടിക്കിടക്കുന്നത് പ്രളയമെടുത്ത സ്‌ട്രെച്ചറുകളും കിടക്കകളും !

മണ്ഡലകാലം സന്നിധാനത്തെത്തുന്ന അയ്യപ്പന്മാർക്ക് 'ദുരിതകാലം' ; ശുചിമുറികളിൽ വെള്ളമില്ലാത്തതിനാൽ പ്രാഥമിക കൃത്യങ്ങൾക്ക് വനം തന്നെ ശരണം; വൃത്തി ഹീനമായ അവസ്ഥയിൽ ശബരിമലയിലെ ശുചിമുറികൾ; പമ്പയിലെ സർക്കാർ ആശുപത്രിയിൽ കെട്ടിക്കിടക്കുന്നത് പ്രളയമെടുത്ത സ്‌ട്രെച്ചറുകളും കിടക്കകളും !

മറുനാടൻ ഡെസ്‌ക്‌

ശബരിമല: മണ്ഡലകാലം ആരംഭിച്ചതിന് പിന്നാലെ സന്നിധാനത്ത് അയ്യപ്പന്മാർക്ക് ദുരിതകാലം. നടതുറന്ന് ആയിക്കണക്കിന് ഭക്തർ വരുന്ന സാഹചര്യത്തിലും പമ്പയിൽ ശുദ്ധജലത്തിനായും പ്രാഥമിക സൗകര്യങ്ങൾക്കായും ഏവരും വലയുകയാണ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാത്തിനാൽ ശുചിമുറിയുടെ പുറകിലും മറ്റുമാണ് അയ്യപ്പന്മാർ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. അയ്യപ്പന്മാർ നേരിടുന്ന പ്രശ്‌നങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങൾ സംഗതി കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നീങ്ങും. വെള്ളമില്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ വേറെ ഒരു നിവൃത്തിയുമില്ലാത്ത ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ബുദ്ധിമുട്ടുകയാണ്.

വെള്ളമില്ലാത്തതിനെ തുടർന്ന് ശുചിമുറികളിൽ വിസർജ്ജ്യം കെട്ടിക്കിടക്കുകയാണ്. വനത്തിൽ പോയി പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കേണ്ടി വരുന്നെന്ന് തീർത്ഥാടകർ പരാതിപ്പെടുന്നുമുണ്ട്. ശുചിമുറി കോപ്ലക്സിന് പുറകിലെ തുറസായ സ്ഥലത്ത് നിലവിൽ പ്രാഥമിക ആവശ്യത്തിന് പോകേണ്ടി വരുന്ന അവസ്ഥയിലാണ് തീർത്ഥാടകർ.പ്രളയമെടുത്ത സ്ട്രെച്ചറുകളും കിടക്കകളും പമ്പയിലെ സർക്കാർ ആശുപത്രിയിൽ കൂട്ടിയിട്ടിരിക്കുന്ന കാഴ്‌ച്ചയുമുണ്ട്. താഴത്തെ നിലയിൽ തറയിൽ ടൈൽസ് പാകി തീർത്തിന്നിട്ടില്ല. ശൗചാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നതേയുള്ളൂ. കാനനപാതിയിൽ അയ്യപ്പഭക്തർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഏറ്റവുമധികം ആശ്രയമാകുന്ന ആശുപത്രിയായിരുന്നു ഇത്.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ശബരിമല തുറന്നത്. അപ്പോൾ മുതൽ സന്നിധാനത്ത് വലിയ തിരക്കാണ്. ദർശനത്തിന് ഇപ്പോഴും നീണ്ട ക്യൂവാണ്. ശബരിമലയും പരിസരപ്രദേശങ്ങളും ശക്തമായ പൊലീസ് കാവലിലാണ്. സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി പത്തു മണിക്ക് നട അടച്ച ശേഷം സന്നിധാനത്ത് തങ്ങിയവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ വിടാൻ തുടങ്ങിയിരുന്നെങ്കിലും മരക്കൂട്ടത്ത് വീണ്ടും തടഞ്ഞു. ക്യൂ പാലിച്ച് മാത്രമാണ് ദർശനം അനുവദിക്കുന്നത്. മരക്കൂട്ടത്ത് നിന്നും മുകളിലേക്ക് ക്യൂ പാലിച്ചേ കയറാനാകു.

ഇരുമുടിക്കെട്ടില്ലാത്ത മുഴുവൻ പേരെയും നിരീക്ഷിക്കും. സംശയാസ്പദമായ സാഹചര്യമുള്ള ഏഴുപേരെ തിരിച്ചയച്ചു. കൃത്യമായ നിയന്ത്രണത്തോടെ മാത്രമാണ് സന്നിധാനത്തേയ്ക്ക് തീർത്ഥാടകരെ കടത്തി വിടുന്നത്. പരമ്പരാഗത കാനനപാതകളിലും വൻ സുരക്ഷാക്രമീകരണങ്ങളാണ് വനംവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. അനധികൃതമായി വനത്തിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ നേരത്തെ വിശദമാക്കിയിട്ടുണ്ട്. അഴുതക്കടവ് ചെറിയാനവട്ടം , സത്രം സന്നിധാനം എന്നീ പരമ്പരാഗത കാനന പാതകളാണ് വനംവകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷന് കീഴിലുള്ളത്.

ഭക്തർക്ക് കടന്നുപോകാനായി ഇരുവഴികളും പൂർണ്ണസജ്ജമായി. കാനനപാതയിൽ പലയിടങ്ങളിലായി സേവനകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങൾ തടയാനും സംവിധാനങ്ങളുണ്ട്. കഴിഞ്ഞ വർഷം അമ്പതിനായിരത്തോളം ഭക്തരാണ് പരമ്പരാഗത കാനനപാതവഴി സന്നിധാനത്തെത്തിയത്. ഇത്തവണ കൂടുതൽ പേരെത്തുമാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP