Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിപിഎം നേതാക്കളുടെ ബൈക്കുകൾ കത്തിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടുകിട്ടാൻ സ്റ്റേഷൻ വളപ്പിൽ ബന്ധുവായ എസ്എഫ്ഐ നേതാവിന്റെ അഴിഞ്ഞാട്ടം; ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി നേതാവിനെതിരേയും കേസെടുത്ത് പൊലീസ്

സിപിഎം നേതാക്കളുടെ ബൈക്കുകൾ കത്തിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടുകിട്ടാൻ സ്റ്റേഷൻ വളപ്പിൽ ബന്ധുവായ എസ്എഫ്ഐ നേതാവിന്റെ അഴിഞ്ഞാട്ടം; ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി നേതാവിനെതിരേയും കേസെടുത്ത് പൊലീസ്

കെ എം അക്‌ബർ

ചാവക്കാട്: ഒന്നര വർഷം മുമ്പ് സിപിഎം നേതാക്കളുടെ ബൈക്കുകൾ കത്തിച്ച സംഭവത്തിൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടുകിട്ടാൻ സ്റ്റേഷൻ വളപ്പിൽ ബന്ധുവായ എസ്എഫ്ഐ നേതാവിന്റെ വിളയാട്ടം. പൊലീസുമായി വാക്കേറ്റം നടത്തിയ എസ്എഫ്ഐ നേതാവിനെതിരേ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്ത് പൊലീസ് കേസെടുത്തു. ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം.

ചാവക്കാട് ഒരുമനയൂർ മാങ്ങോട്ടുപടി കറുത്തേടത്ത് നിബിനെതിരേയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. ഒന്നര വർഷം മുമ്പ് ചാവക്കാടിനടുത്ത് പുന്നയിൽ സിപിഎം നേതാക്കളുടെ ബൈക്കുകൾ കത്തിച്ച സംഭവത്തിൽ ചോദ്യം ചെയ്യുന്നതിനായി പുന്ന സ്വദേശി നിഥിനെ ചാവക്കാട് സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വിവരമരിഞ്ഞാണ് നിഥിന്റെ ബന്ധുവും എസ്എഫ്ഐ നേതാവുമായ നിബിൻ സ്റ്റേഷനിലെത്തിയത്. നിഥിനെ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്നായിരുന്നു നിബിന് അറിയേണ്ടത്.

പിന്നീട് ഇയാൾ പൊലീസുമായി വാക്കേറ്റവുമുണ്ടായി. ഇതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ വിവരമറിഞ്ഞ് സിപിഎം എടക്കഴിയൂർ ലോക്കൽ സെക്രട്ടറി ഫസലുവിന്റെ നേതൃത്വത്തിൽ ഒരു സംഘം സിപിഎം പ്രവർത്തകർ സ്റ്റേഷനിലെത്തി. നിബിനെ വൈദ്യ പരിശോധനക്കായി ജീപ്പിൽ കൊണ്ടു പോകുന്നത് സംഘം ചോദ്യം ചെയ്തു.

ഇതോടെ ഫസലുവിനെയടക്കം ഏതാനും സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞെത്തിയ സിപിഎം നേതാക്കൾ പൊലീസുമായി ചർച്ച നടത്തി ഫസലുവിനേയും സംഘത്തേയും വിട്ടയപ്പിക്കുകയായിരുന്നു. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ പുന്നയിൽ സിപിഎം നേതാക്കളുടെ ബൈക്കുകൾ കത്തിച്ചത് കോൺഗ്രസ് ആണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP