Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടു നൽകുന്നതിൽ നിന്നും പിന്മാറുന്നുവെന്ന് ബിലീവേഴ്‌സ് ചർച്ച്; പുനരാലോചന വിമാനത്താവളം വരുന്നത് ശബരിമല എന്നും തുറക്കുന്നതിന് വേണ്ടിയാണെന്ന ആരോപണത്തിന് പിന്നാലെ; ഇത് തങ്ങൾക്ക് അറിവില്ലാത്ത കാര്യമാണെന്നും ചർച്ചകൾ നടക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്ലായിരുന്നുവെന്നും സഭ

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടു നൽകുന്നതിൽ നിന്നും പിന്മാറുന്നുവെന്ന് ബിലീവേഴ്‌സ് ചർച്ച്; പുനരാലോചന വിമാനത്താവളം വരുന്നത് ശബരിമല എന്നും തുറക്കുന്നതിന് വേണ്ടിയാണെന്ന ആരോപണത്തിന് പിന്നാലെ; ഇത് തങ്ങൾക്ക് അറിവില്ലാത്ത കാര്യമാണെന്നും ചർച്ചകൾ നടക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്ലായിരുന്നുവെന്നും സഭ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിനായി വിട്ടു നൽകുന്നതിൽ നിന്നും പിന്മാറുന്നതായി ബിലീവേഴ്‌സ് ചർച്ച്. എല്ലാ ദിവസവും ശബരിമല തുറക്കുന്നതിനായിട്ടാണ് വിമാനത്താവളം വരുന്നതെന്ന ആക്ഷേപം ശക്തമായതിനെ തുടർന്നാണ് പുനരാലോചന. മാത്രമല്ല ബിലീവേഴ്‌സ് ചർച്ചിനെതിരെയും മെത്രാപ്പൊലീത്തമാർക്കെതിരെയും ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ അടക്കം ആരോപണങ്ങൾ ഉയരുകയാണ്. എന്നാൽ എസ്റ്റേറ്റ് വിട്ടു നൽകുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്ന കാലത്ത് ഇത്തരം ആരോപണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇത് തങ്ങൾക്ക് അറിവില്ലാത്ത കാര്യമാണെന്നും സഭ വ്യക്തമാക്കുന്നു.

മാത്രമല്ല വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സഭ. ശബരിമല സ്ത്രീപ്രവേശന വിധി വന്നതിന് ശേഷം ശബരിമല നട എല്ലാ ദിവസവും തുറക്കുന്നതിന് വേണ്ടിയാണ് വിമാനത്താവളം കൊണ്ടുവരുന്നതെന്ന ആക്ഷേപം ഉയർന്നിരുന്നു. അത് തങ്ങൾ ഏറ്റെടുക്കേണ്ടകാര്യമില്ലെന്നാണ് ബിലിവേഴ്‌സ് ചർച്ചിന്റെ നിലപാട്. ഇത് സംബന്ധിച്ച് ഈ മാസം അവസാനം നടക്കാനിരിക്കുന്ന ബിഷപ്പ് കൗൺസിലിലും വിഷയം ചർച്ച ചെയ്യും.

കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം ശബരിമലയായിരിക്കുമെന്ന് സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സഭയ്ക്കെതിരേ ആക്ഷേപമുയർന്നസാഹചര്യത്തിലാണ് സഭ സ്ഥലം വിട്ട് നൽകുന്നതിൽ നിന്നും പിന്മാറുന്നത്. 2260 ഏക്കർസ്ഥലമാണ് ശബരിമല വിമാനത്താവള പദ്ധതിക്കായി ബിലിവേഴ്സ് ചർച്ച് നൽകാമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP