Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തേഞ്ഞിപ്പാലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിനെതിരെയുള്ള പരാതി: കോടികളുടെ ക്രമക്കേട് ആരോപിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമെന്ന് ബാങ്ക് അധികൃതർ; അഴിമതി ആരോപണങ്ങൾ തെറ്റാണെന്നും കേരളത്തിലെ ആദ്യ ബിസിനസ് കറസ്‌പോണ്ടന്റ് ബാങ്കായതിനാൽ മറ്റു ബാങ്കുകൾക്കില്ലാത്ത പല അധികാരങ്ങളുണ്ടെന്നും വിശദീകരണം

തേഞ്ഞിപ്പാലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിനെതിരെയുള്ള പരാതി: കോടികളുടെ ക്രമക്കേട് ആരോപിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമെന്ന് ബാങ്ക് അധികൃതർ; അഴിമതി ആരോപണങ്ങൾ തെറ്റാണെന്നും കേരളത്തിലെ ആദ്യ ബിസിനസ് കറസ്‌പോണ്ടന്റ് ബാങ്കായതിനാൽ മറ്റു ബാങ്കുകൾക്കില്ലാത്ത പല അധികാരങ്ങളുണ്ടെന്നും വിശദീകരണം

ജംഷാദ് മലപ്പുറം

മലപ്പുറം: തേഞ്ഞിപ്പാലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിനെതിരെ കോടികളുടെ ക്രമക്കേട് ആരോപിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബാങ്ക് അധികൃതർ. കേരളത്തിലെ ആദ്യ ബിസിനസ്സ് കറസ്പോണ്ടന്റ് പദ്ധതി നടപ്പാക്കിയ ബാങ്കാണിതെന്നും, 16.01.2015ന് ഇതു സംബന്ധിച്ചു കോ ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബാങ്ക് അസി.സെക്രട്ടറി ശ്രീജിത്ത് പറഞ്ഞു.ഇക്കാര്യം ബാങ്ക് പ്രസിഡന്റ് പ്രദീപ് മേനോൻ നേരത്തെ വ്യക്തമാക്കിയതാണെന്നും എന്നാൽ ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുന്ന ഓഡിറ്റ് റിപ്പോർട്ടാണ് ജൂനിയർ ഓഡിറ്റർ പി.വി ബിന്ദു സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർക്ക് സമർപ്പിച്ചതെന്നും ബാങ്ക് അധകൃതർ പറയുന്നു.

ഓഡിറ്റർക്കെതിരെ ബാങ്ക് പ്രസഡന്റ് കഴിഞ്ഞ ജനുവരിയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ടെന്നും, അതിനുപുറമെ ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ബാങ്കിനെതിരെ ഉന്നയിക്കുന്ന അഴിതി ആരോപണങ്ങൾ തെറ്റാണെന്നും കേരളത്തിലെ ആദ്യ ബിസിനസ്സ് കറസ്പോണ്ടന്റ് പദ്ധതി നടപ്പാക്കിയ ബാങ്കായതിനാൽ തന്നെ തേഞ്ഞിപ്പലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന് മറ്റു ബാങ്കുകളിൽ നിന്നു വിഭിന്നമായി പദ്ധതികൾ നടപ്പാക്കാൻ അനുമതിയുണ്ടെന്നും ഇത്തരത്തിൽ നടത്തിയ അനുമതികളാണ് ഓഡിറ്റ് റിപ്പോർട്ടിൽ അഴിമതിയായി ചൂണ്ടിക്കാണിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

കോടികളുടെ അഴിമതി നടന്നതായി പറയുന്നത് തെറ്റാണെന്നും ഇവിടെ പ്രവർത്തിക്കുന്ന ഏജന്റുമാർക്ക് ബസിനസ്സ് പിടിക്കുന്നതിന് നൽകിയ കമ്മീഷനാണിതെന്നും അധികൃതർ വ്യക്തമാക്കി.130ഏജന്റുമാർ ബാങ്കിനായി പ്രവർത്തിക്കുന്നുണ്ടെന്നും ബാങ്കധികൃതർ പറഞ്ഞു.
മുന്മലപ്പുറം ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ് കോൺഗ്രസ് നേതാവ് പ്രദീപ്മേനോൻ പ്രസിഡന്റായ തേഞ്ഞിപ്പലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിൽ കോടികളുടെ ക്രമക്കേടെന്ന് നടന്നതായാണ് സ്പെഷൽ ഓഡിറ്റ് റിപ്പോർട്ട്. 2017-18വർഷത്തെ സ്പെഷൽ ഓഡിറ്റിലാണ് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതെന്ന് ചൂണ്ടിക്കാണിച്ചതായി വാർത്ത വന്നതിനെ തുടർന്നാണ് ബാങ്ക് അധികൃതർ സംഭവത്തിൽ വിശദീകരണവുമായി രംഗത്തുവന്നത്.

സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെ ബിസിനസ് കറസ്പോണ്ടന്റ് മുഖേന നൂറോളം കളക്ഷൻ ഏജന്റുമാരെ നിയമിച്ചതിലും ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റായ ഗ്രീൻ എർത്ത് ഫാർമേഴ്സ് ക്ലബും ബാങ്കും തമ്മിൽ നടത്തിയ മുഴുവൻ ഇടപാടുകളിലും വിശദ അന്വേഷണം നടത്തണമെന്ന് ജൂനിയർ ഓഡിറ്റർ പി.വി ബിന്ദു സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർക്ക് സമർപ്പിച്ച് സ്പെഷൽ ഓഡിറ്റ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. സഹകരണ നിയമത്തിനും ചട്ടത്തിനും രജിസ്ട്രാറുടെ സർക്കുലറിനും അനുസൃതമല്ലാതെ തയ്യാറാക്കിയ ധാരണാപത്രം പ്രകാരമാണ് ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റ് പദ്ധതി പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം അവാസ്ഥവമാണെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP