Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ ഭാഗം കേട്ടില്ല, സിബിഐ വീണ്ടും അന്വേഷിക്കട്ടെ സത്യം പുറത്തു വരട്ടെ...പ്രതികരണവുമായി ഐഎസ്ആർ ഒ ചാരക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥർ; നമ്പി നാരായണനെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കെ കെ ജോഷ്വാ

എന്റെ ഭാഗം കേട്ടില്ല, സിബിഐ വീണ്ടും അന്വേഷിക്കട്ടെ സത്യം പുറത്തു വരട്ടെ...പ്രതികരണവുമായി ഐഎസ്ആർ ഒ ചാരക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥർ; നമ്പി നാരായണനെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കെ കെ ജോഷ്വാ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട നമ്പി നാരായണനെതിരായ ഗൂഢാലോചനാ കേസ് അന്വേഷിക്കാൻ സിബിഐയോട് സുപ്രീം കോടതി നിർദ്ദേശിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആരോപണവിധേയരായ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ രംഗത്തെത്തി.

അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസ്, ചാരക്കേസ് ആദ്യമായി റിപ്പോർട്ട് ചെയ്ത സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന എസ് വിജയൻ, അന്നത്തെ ഡിവൈഎസ് പി കെ.കെ. ജോഷ്വാ എന്നിവരാണ് പ്രതികരിച്ചത്. സുപ്രീം കോടതി നിയോഗിച്ച ജയിൻ കമ്മിറ്റി എന്റെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ ഉണ്ടായിട്ടും ഒന്ന് വിളിച്ച് അന്വേഷിക്കുക പോലും ചെയ്തില്ല. ചാരക്കേസിൽ സ്വന്തം നിലയിലല്ല പകരം ഉദ്യോഗസ്ഥനെന്ന നിലയിലാണ് അന്വേഷണം നടത്തിയത്. സിബിഐ എന്റെ ഭാഗം വിശദീകരിക്കാൻ അവസരം തരുമെന്നാണ് കരുതുന്നതചെന്ന് സിബി മാത്യൂസ് പ്രതികരിച്ചു.

ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് എസ് വിജയൻ പ്രതികരിച്ചു. എന്താണ് ഈ കേസിൽ സംഭവിച്ചതെന്ന് പറയാൻ എനിക്ക് ഒരിടത്തും കഴിഞ്ഞിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച സമിതിയും ഇക്കാര്യം ചോദിച്ചില്ല. ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിന് മുന്നിൽ വസ്തുതകൾ പറയാൻ കഴിയുമെന്നാണ് പ്രതീക്ഷ. നമ്പി നാരായണൻ രാജ്യത്തിന് എന്ത് സംഭവനയാണ് നൽകിയത്?

എനിക്കും സിബി മാത്യൂസിനും പറയാനുള്ളത് കേൾക്കണം. ഞാൻ നമ്പി നാരായണനെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ആരോപണവിധേയരായവരെ കേൾക്കാൻ തയ്യാറാകുന്നില്ല. സി ബി ഐ വീണ്ടും അന്വേഷിക്കട്ടെ സത്യം പുറത്തു വരട്ടെ.സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും എല്ലാം പിന്നെ പറയാം എന്നുമായിരുന്നു കെ.കെ. ജോഷ്വായുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP