Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യു.എ.ഇയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് മഞ്ചേരി സ്വദേശി ഇസ്മായിൽ കുരിക്കൾ; മാർച്ച് 30ന് നാട്ടിലേക്കുവരാൻ ടിക്കറ്റെടുത്ത് കാത്തിരിക്കുമ്പോൾ ലോക്ക് ഡൗൺ യാത്ര മുടക്കി; ഒന്നരമാസമായി ആശുപത്രിയിൽ ചികിത്സയിൽ

യു.എ.ഇയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് മഞ്ചേരി സ്വദേശി ഇസ്മായിൽ കുരിക്കൾ; മാർച്ച് 30ന് നാട്ടിലേക്കുവരാൻ ടിക്കറ്റെടുത്ത് കാത്തിരിക്കുമ്പോൾ ലോക്ക് ഡൗൺ യാത്ര മുടക്കി; ഒന്നരമാസമായി ആശുപത്രിയിൽ ചികിത്സയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് 19 ബാധിച്ച് മഞ്ചേരി സ്വദേശി യു എ ഇയിലെ അൽഐനിൽ മരണപ്പെട്ടു. മഞ്ചേരി തുറക്കൽ പാമ്പാടിയിൽ മാഞ്ചേരി തുപ്പത്ത് അലവിക്കുരിക്കളുടെ മകൻ ഇസ്മായീൽ കുരിക്കൾ എന്ന കുഞ്ഞിപ്പ (51) ആണ് മരിച്ചത്. ഒന്നര മാസമായി യു എ ഇ മദീനത്തു സയിദിലെ അൽ ദഫ്‌റ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാർച്ച് 30ന് നാട്ടിൽ വരാൻ ടിക്കറ്റെടുത്ത് കാത്തിരിക്കുമ്പോൾ ലോക്ക് ഡൗൺ കാരണം യാത്ര മുടങ്ങുകയായിരുന്നു. മാതാവ് : എൻ വി ഖദീജ. ഭാര്യ: റഷീദ പന്തല്ലൂർ, മക്കൾ : ഇർഷാദ്, ഹർഷൽ, ഷിഫിൻ, നഷ്വ. സഹോദരങ്ങൾ: അഷ്‌റഫ്, സക്കീന, സൽമാബി, നസീമ, സറഫുന്നീസ, തസ്ലീന, റംഷി.

മലപ്പുറം ജില്ലയിൽ ആറ് പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ആർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണെന്നും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജൂൺ 13 ന് ഘാനയിൽ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശിനി 27 വയസുകാരി, ജൂൺ 17 ന് റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ പെരുവള്ളൂർ പറമ്പിൽപീടിക സ്വദേശി 26 വയസുകാരൻ, മസ്‌കറ്റിൽ നിന്ന് കരിപ്പൂർ വഴി ജൂൺ 19 ന് തിരിച്ചെത്തിയ തിരൂർ താഴേപ്പാലം സ്വദേശി 50 വയസുകാരൻ, കുവൈത്തിൽ നിന്ന് കരിപ്പൂർ വഴി ജൂൺ 11 ന് തിരിച്ചെത്തിയ അങ്ങാടിപ്പുറം ചെരക്കാപറമ്പ് പീടികപടി സ്വദേശി 49 വയസുകാരൻ, കുവൈത്തിൽ നിന്ന് കരിപ്പൂർ വഴി ജൂൺ 12 ന് തിരിച്ചെത്തിയ കണ്ണമംഗലം പടപ്പറമ്പ് സ്വദേശി 38 വയസുകാരൻ, ജൂൺ 10 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ ഇരിമ്പിളിയം മോസ്‌കോ സ്വദേശി 30 വയസുകാരൻ എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP