Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യമെന്ന് ഇന്റലിജൻസ്; സുരക്ഷ ശക്തമാക്കി കേരള പൊലീസ്; പൊലീസ് ഉദ്യോഗസ്ഥർക്ക് മുൻകരുതൽ നിർദ്ദേശം നൽകിയ സംസ്ഥാന പൊലീസ് മേധാവി തീരദേശ ജനങ്ങളുടെ സഹകരണവും അഭ്യർത്ഥിച്ചു; കോസ്റ്റ് ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ലോക്‌നാഥ് ബെഹ്‌റ ചർച്ച നടത്തി

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യമെന്ന് ഇന്റലിജൻസ്; സുരക്ഷ ശക്തമാക്കി കേരള പൊലീസ്; പൊലീസ് ഉദ്യോഗസ്ഥർക്ക് മുൻകരുതൽ നിർദ്ദേശം നൽകിയ സംസ്ഥാന പൊലീസ് മേധാവി തീരദേശ ജനങ്ങളുടെ സഹകരണവും അഭ്യർത്ഥിച്ചു; കോസ്റ്റ് ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ലോക്‌നാഥ് ബെഹ്‌റ ചർച്ച നടത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിദ്ധ്യമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ വിവിധ സുരക്ഷാ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നിലവിൽ സീകരിച്ചിട്ടുള്ള സുരക്ഷാ നടപടികൾ യോഗം അവലോകനം ചെയ്തു.

സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും കോസ്റ്റൽ പൊലീസ് സ്റ്റേഷൻ അധികൃതർക്കും തീരദേശത്തെ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരപ്രദേശത്തെ ജനങ്ങളുടെ സഹകരണവും ലോക്‌നാഥ് ബെഹ്‌റ അഭ്യർത്ഥിച്ചു.

ഭീഷണി സംബന്ധിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ബെഹ്‌റ പ്രത്യേകം കൂടിക്കാഴ്ച നടത്തി. പ്രതിരോധ നടപടികൾ ആരംഭിച്ചു. ഐഎസ് ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല ചുമതല സെക്യൂരിറ്റി വിഭാഗം ഐജി ജി ലക്ഷ്മണിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP