Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐഎസ്എൽ ഏഴാം സീസൺ നവംബർ മുതൽ നടക്കും; അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടക്കുന്ന മത്സരത്തിന് കേരളവും ഗോവയും വേദിയാവും: അന്തിമ തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്ത ശേഷം

ഐഎസ്എൽ ഏഴാം സീസൺ നവംബർ മുതൽ നടക്കും; അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടക്കുന്ന മത്സരത്തിന് കേരളവും ഗോവയും വേദിയാവും: അന്തിമ തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്ത ശേഷം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പൽ ലീഗിന്റെ ഏഴാം സീസൺ നവംബർ മുതൽ മാർച്ച് വരെ നടത്താൻ തീരുമാനം. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരം നടത്താനാണ് ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ) ആലോചിക്കുന്നത്. കേരളത്തിലും ഗോവയിലുമായി മത്സരങ്ങൾ പരിമിതപ്പെടുത്താനാണ് സാധ്യത.

ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) ക്ലബ്ബ് പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച ഏകദേശ ധാരണ ആയത്. അതേ സമയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് സംഘാടകർ വ്യക്തമാക്കി,

കേരളത്തേയും ഗോവയേയും കൂടാതെ പശ്ചിമബംഗാൾ, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിലും വേദികളായി പരിഗണിച്ചിട്ടുണ്ട്. എന്നാൽ കേരളവും ഗോവയുമാണ് മുൻപന്തിയിൽ നിൽക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളവും ഗോവയും മുൻപന്തിയിൽ നിൽക്കുന്നതാണ് ഈ പരിഗണനക്ക് കാരണമെന്ന് ഐഎസ്എൽ വൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP