Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീടിനുസമീപം അനുജത്തിയുടെ മകളുടെ മുന്നിലിട്ട് സിപിഐ(എം) പ്രവർത്തകർ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കുകയും ചെയ്തു; പൊലീസിൽ പരാതി നൽകിയിട്ടും പരിഹാമില്ല; വാട്‌സ് ആപ്പിലൂടെ സന്ദേശം അയച്ച് ബിജെപി നേതാവിന്റെ അത്മഹത്യാ ശ്രമം

വീടിനുസമീപം അനുജത്തിയുടെ മകളുടെ മുന്നിലിട്ട് സിപിഐ(എം) പ്രവർത്തകർ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കുകയും ചെയ്തു; പൊലീസിൽ പരാതി നൽകിയിട്ടും പരിഹാമില്ല; വാട്‌സ് ആപ്പിലൂടെ സന്ദേശം അയച്ച് ബിജെപി നേതാവിന്റെ അത്മഹത്യാ ശ്രമം

തിരുവനന്തപുരം: വാട്‌സ് ആപ്പിലൂടെ സന്ദേശം അയച്ച് ബിജെപി വനിതാ നേതാവ് ഐഷാ ഷെറിനാണ് ആത്മഹത്യക്ക് ശ്രമിച്ചു. വാട്‌സാപ്പിലൂടെ വിവരം അറിഞ്ഞ് പ്രവർത്തകർ എത്തിയതിനാൽ അവരെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. സിപിഐ(എം) പ്രവർത്തകരുടെ അക്രമം കാരണം മടുത്താണ് ആത്മഹത്യ ചെയ്യാൻ പോകുന്നത് എന്നാണ് ഐഷാ ഷെറിൻ വാട്‌സ് ആപ്പിൽ കുറിച്ചിരുന്നത്.

ന്യൂനപക്ഷ മോർച്ചാ നേമം മണ്ഡലം പ്രസിഡന്റ് മുടവന്മുഗൾ ശ്രീപത്മനാഭത്തിൽ ഐഷാ ഷെറീൻ. രണ്ടാഴ്ച മുമ്പ് ഐഷാ ഷെറിനെ വീടിനുസമീപം അനുജത്തിയുടെ മകളുടെ മുന്നിലിട്ട് സിപിഐ(എം) പ്രവർത്തകർ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കുകയും ചെയ്തതായി പരാതി ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച പരാതി നൽകിയെങ്കിലും ഒരാളെ മാത്രം പിടികൂടി നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയച്ചുവെന്നാണ് ആരോപണം.

ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം ഞായറാഴ്ച രാത്രിയോടെ ഒരുസംഘം സ്ത്രീകളുമായി എത്തി വീട് ആക്രമിച്ച് അസഭ്യവർഷം നടത്തുകയായിരുന്നുവത്രെ. മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന സിപിഐ(എം) അക്രമം ഐഷ ഷെറിന് മൊബൈലിൽ പകർത്തി ചാനലിനും പൊലീസിനും കൈമാറി. ഇതിൽ പ്രതികളായവർ അടങ്ങുന്ന സംഘമാണ് തന്നെ നിരന്തരം ആക്രമിക്കുന്നതെന്ന് ഐഷ പറഞ്ഞു.

മൂന്ന് വർഷം മുമ്പ് കാർ ഉൾപ്പെടെ കത്തിച്ചു. ഇതിലൊന്നും നടപടികളുണ്ടാായിട്ടില്ലെന്നും അവർ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവർ ഐഷാ ഷെറിനെ സന്ദർശിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP