Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

കൊട്ടാരക്കര നഗരസഭാ അധ്യക്ഷന് കോവിഡ്; ഐഷാ പോറ്റി എംഎൽഎ ക്വാറൻറീനിൽ പ്രവേശിച്ചു

കൊട്ടാരക്കര നഗരസഭാ അധ്യക്ഷന് കോവിഡ്; ഐഷാ പോറ്റി എംഎൽഎ ക്വാറൻറീനിൽ പ്രവേശിച്ചു

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊട്ടാരക്കര നഗരസഭാ അധ്യക്ഷന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഐഷാ പോറ്റി എംഎൽഎ ക്വാറൻറീൻ പ്രവേശിച്ചു. ഇവർക്കൊപ്പം പത്ത് കൗൺസിലർമാരും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇന്ന് 2910 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂർ 314, എറണാകുളം 299 , കൊല്ലം 195, തൃശൂർ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസർഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 133 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2653 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP