Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിശ്രമത്തിനെത്തിയ ഇറോം ശർമിളയ്ക്ക് അട്ടപ്പാടിയിലെ ശാന്തിഗ്രാമിൽ പിറന്നാളാഘോഷം; ഇരുമ്പു വനിത 45-ാം പിറന്നാൾ ആഘോഷിച്ചത് സുഹൃത്തുക്കൾക്കൊപ്പം; കേരള സന്ദർശനം വിശ്രമത്തിനായി മാത്രമെന്നും ഇറോമിന്റെ വിശദീകരണം

വിശ്രമത്തിനെത്തിയ ഇറോം ശർമിളയ്ക്ക് അട്ടപ്പാടിയിലെ ശാന്തിഗ്രാമിൽ പിറന്നാളാഘോഷം; ഇരുമ്പു വനിത 45-ാം പിറന്നാൾ ആഘോഷിച്ചത് സുഹൃത്തുക്കൾക്കൊപ്പം; കേരള സന്ദർശനം വിശ്രമത്തിനായി മാത്രമെന്നും ഇറോമിന്റെ വിശദീകരണം

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ കേരളത്തിൽ വിശ്രമത്തിനെത്തിയ മണിപ്പൂരിന്റെ ഇരുമ്പു വനിത ഇറോം ശർമിളയ്ക്ക് അട്ടപ്പാടി ശാന്തിഗ്രാമത്തിൽ പിറന്നാളാഘോഷം.

അട്ടപ്പാടിയിൽ ശാന്തിഗ്രാമത്തിൽ ഇറോം കേക്ക് മുറിച്ച് 45ാം പിറന്നാൾ ആഘോഷിച്ചു. സാമൂഹിക പ്രവർത്തക ഉമ പ്രേമന്റെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങൾ.

ഉമാപ്രേമൻ അട്ടപ്പാടിയിൽ ആരംഭിച്ച ശാന്തിഗ്രാമത്തിലാണ് ഇറോമിന്റെ താമസം. കുറച്ചുനാളത്തെ വിശ്രമത്തിനായാണ് എത്തിയതെന്ന് ഇറോം അട്ടപ്പാടിയിൽ മാധ്യമപ്രവർത്തകരോട് ആവർത്തിച്ചു.

ചില സുഹൃത്തുകളുടെ ക്ഷണത്തെത്തുടർന്നാണ് കേരളസന്ദർശനമെന്നും അവർ വ്യക്തമാക്കി. രാവിലെ വിമാനത്തിൽ കോയമ്പത്തൂരെത്തിയ അവരെ ഉമാപ്രേമൻ സ്വീകരിച്ച് അട്ടപ്പാടിയിലെത്തിച്ചു.

16 വർഷം നീണ്ട നിരാഹാരം അവസാനിപ്പിച്ചാണ് ശർമിള (45) സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. എന്നാൽ തിരഞ്ഞെടുപ്പുതോൽവിയെത്തുടർന്ന് അവർ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

നീണ്ടകാലത്തെ സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ശർമിള, കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ ഥൗബാൽ മണ്ഡലത്തിൽ മത്സരിച്ച ഇറോം ശർമിളയ്ക്ക് ആകെ നേടാനായത് 90 വോട്ട് മാത്രം. സ്വന്തം പാർട്ടിയായ പീപ്പിൾ റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് പാർട്ടിയുടെ ബാനറിലാണ് ശർമിള മത്സരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP