Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുതുവൈപ്പിനിൽ ഐഒസി പ്ലാന്റിനെതിരായ സമരക്കാരെ തല്ലിച്ചതച്ചെന്ന പരാതി; ഡിസിപി യതീഷ് ചന്ദ്ര ഹാജരാക്കിയ സാക്ഷിയെ വിസ്തരിച്ച് മനുഷ്യാവകാശ കമ്മീഷൻ

പുതുവൈപ്പിനിൽ ഐഒസി പ്ലാന്റിനെതിരായ സമരക്കാരെ തല്ലിച്ചതച്ചെന്ന പരാതി; ഡിസിപി യതീഷ് ചന്ദ്ര ഹാജരാക്കിയ സാക്ഷിയെ വിസ്തരിച്ച് മനുഷ്യാവകാശ കമ്മീഷൻ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: പുതുവൈപ്പിനിൽ ഐ.ഒ.സി. പ്ലാന്റിനെതിരെ സമരം നടത്തിയവരെ മർദിച്ചെന്ന പരാതിയിൽ സാക്ഷിയെ മനുഷ്യാവകാശ കമ്മീഷനിൽ വിസ്തരിച്ചു. തൃശ്ശൂർ ഡി.സി.പി. ജി.എച്ച്. യതീഷ്ചന്ദ്ര ഹാജരാക്കിയ സാക്ഷിയെയൊണ് കമ്മീഷൻ ചെയർമാൻ ആന്റണി ഡൊമനിക്കിന്റെ സിറ്റിംഗിൽ പരാതിക്കാരന്റെ അഭിഭാഷകൻ വിസ്തരിച്ചത്. സംഭവം നടക്കുമ്പോൾ കൊച്ചി സിറ്റിയിൽ ഡെപ്യൂട്ടീ കമ്മീഷണറായിരുന്നു യതീഷ് ചന്ദ്ര. ചൊവ്വാഴ്ച ആലുവ പാലസിൽ നടന്ന സിറ്റിംഗിൽ യതീഷ് ചന്ദ്രയുമെത്തിയിരുന്നു.ആലുവ സ്വദേശിയായ അനീഷാണ് സാക്ഷിയായി എത്തിയത്.

നേരത്തെ അനീഷ് കമ്മീഷന് മുൻപാകെ സാക്ഷി സത്യവാങ് മൂലം നൽകിയിരുന്നു. വിസ്താരത്തിനിടെ സത്യവാങ്മൂലത്തിലെ വിവരവും വിസ്താരത്തിലെ മൊഴിയും തമ്മിൽ വ്യത്യാസം അഭിഭാഷകൻ ചൂണ്ടിക്കാട്ടി.ഈയവസരത്തിൽ യതീഷ്ചന്ദ്ര ഇടപെട്ടത് അഭിഭാഷകനെ ചൊടിപ്പിച്ചു.അഭിഭാഷകന്റെ എതിർപ്പിനെത്തുടർന്ന് ഈ നീക്കത്തിൽ നിന്നും യതിഷ് ചന്ദ്രയ്ക്ക് പിന്മാറേണ്ടിയും വന്നു.

ചാനലുകളിൽ വന്ന വാർത്തകളുടെ വീഡിയോകളുടെ സഹായത്തോടെയാണ് അഭിഭാഷകൻ സാക്ഷിയെ വിസ്തരിച്ചത്. പുതുവൈപ്പിൽ കൂറ്റൻ എൽ.പി.ജി. സംഭരണ പ്ലാന്റ് നിർമ്മിക്കാനുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നീക്കത്തിനെതിരെ 2017 ജൂൺ 16-നാണ് എറണാകുളത്ത് ഹൈക്കോടതി ജംങ്ഷനിൽ വെച്ച് പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത്. യതീഷ് ചന്ദ്ര സമരക്കാരെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കമ്മീഷനിൽ വെച്ച് നിരവധി തവണ വിസ്താരങ്ങൾ നടന്നിരുന്നു. നേരത്തെ കളമശേരിയിൽ വെച്ച് നടന്ന സിറ്റിംങിൽ യതീഷ് ചന്ദ്ര ഒരു സാക്ഷിയെ ഹാജരാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP