Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉദയംപേരൂർ പാചകവാതക പ്ലാന്റിലെ തൊഴിലാളികളുടെ സമരം നാലാംദിവസം പിന്നിട്ടു; ഇന്നത്തെ ഒത്തുതീർപ്പ് ചർച്ചയും പരാജയം; മധ്യകേരളത്തിൽ പാചകവാതക ക്ഷാമം രൂക്ഷമായി

ഉദയംപേരൂർ പാചകവാതക പ്ലാന്റിലെ തൊഴിലാളികളുടെ സമരം നാലാംദിവസം പിന്നിട്ടു; ഇന്നത്തെ ഒത്തുതീർപ്പ് ചർച്ചയും പരാജയം; മധ്യകേരളത്തിൽ പാചകവാതക ക്ഷാമം രൂക്ഷമായി

കൊച്ചി: ഉദയംപേരൂർ ഐ.ഒ.സി പാചകവാതക പ്‌ളാന്റിലെ തൊഴിലാളികളുടെ സമരം നാലാം ദിവസം പിന്നിട്ടു. സമരം ഒത്തുതീർപ്പാക്കാനായി ഇന്ന് നടന്ന ചർച്ചയും പരാജയമായതോടെ മധ്യകേരളത്തിൽ പാചകവാതകക്ഷാമം രൂക്ഷമായി. കരാർ തൊഴിലാളികൾക്ക് ഇടക്കാലാശ്വാസം അുനവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാത്തതാണ് സമരത്തിന് വഴിവച്ചത്. നിരവധി തവണ ചർച്ചകൾ നടന്നുവെങ്കിലും പ്രശ്‌നപരിഹാരം സാധ്യമായിട്ടില്ല. പുതിയ വേതനവ്യവസ്ഥ അംഗീകരിക്കാത്ത ട്രക്ക് ഉടമകൾ കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്‌ളാന്റിൽ സമരത്തിലാണ്.

സമരത്തെ തുടർന്ന് മധ്യകേരളത്തിൽ പാചകവാതക ക്ഷാമം രൂക്ഷമായി. പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറം ചേളാരി പ്‌ളാന്റിൽ നിന്ന് വൻതോതിൽ പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ട്. ഉദയംപേരൂർ പ്‌ളാന്റിൽ നിന്നാണ് മധ്യകേരളത്തിൽ പാചക വാതകം വിതരണം ചെയ്യുന്നത്. പ്രതിദിനം 50,000 സിലിണ്ടറുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP